സിംഗപ്പൂര്‍ : ടൈഗര്‍ എയറിന്റെ ബ്രാന്‍ഡ്,വെബ്സൈറ്റ് എന്നിവയിലെ മാറ്റത്തിനു ശേഷം തിരുവനന്തപുരം സര്‍വീസിലും വന്‍ അഴിച്ചുപണി .ആഴ്ചയില്‍ ചൊവ്വ ,വ്യാഴം ,ശനി ദിവസങ്ങളിലായി 3 സര്‍വീസാണ് ടൈഗര്‍ എയര്‍ തിരുവനന്തപുറത്തേക്കു നിലവില്‍ നടത്തുന്നത് .ഇതേ 3 ദിവസങ്ങളില്‍ തന്നെ സില്‍ക്ക്‌എയര്‍ തിരുവനന്തപുറത്തേക്ക് സര്‍വീസ് നടത്തുന്നുണ്ട്.കൂടാതെ ഞായറാഴ്ച ഒരു സര്‍വീസ് കൂടെ ആരംഭിക്കുമെന്ന് സില്‍ക്ക്‌എയര്‍ അറിയിച്ചിട്ടുണ്ട്.എന്നാല്‍ രണ്ടു എയര്‍ലൈന്‍സും ഒരേ ദിവസം സര്‍വീസ് നടത്തുന്നത് മൂലം തിങ്കള്‍ ,ബുധന്‍ ,വെള്ളി ദിവസങ്ങളില്‍ നാട്ടില്‍ പോകാന്‍ മാര്‍ഗമില്ലാതെ വലയുകയായിരുന്നു തെക്കന്‍ കേരളത്തിലെ പ്രവാസി മലയാളി സമൂഹം .
ഈ പ്രശ്നത്തിന് പരിഹാരമായി ടൈഗര്‍ എയര്‍ ഇനിമുതല്‍ ഞായര്‍ ,ബുധന്‍ ,വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുറത്തേക്ക് സര്‍വീസ് നടത്തും .നവംബര്‍ മുതലാണ് ഇത്തരത്തിലുള്ള ക്രമീകരണം നിലവില്‍ വരുക .എന്നാല്‍ മുന്‍കൂറായി ടിക്കറ്റ് എടുത്തവര്‍ക്ക് ഈ മാറ്റം എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് ഇതുവരെ അധികൃധര്‍ വിവരങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല .വരുംദിവസങ്ങളില്‍ ഇതിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും .
ഇതോടെ തിരുവന്തപുറത്തേക്കു ആകെആഴ്ചയില്‍ 7 സര്‍വീസ് ഉണ്ടകും .ടൈഗര്‍ എയര്‍ കൊച്ചിയിലേക്ക് ശനിയാഴ്ച കൂടെ സര്‍വീസ് ആരംഭിച്ചിട്ടുണ്ട് .ഇതോടെ കൊച്ചിയിലേക്ക് ആഴ്ചയില്‍ മൊത്തം 15 സര്‍വീസ് സിംഗപ്പൂരില്‍ നിന്ന് ഉണ്ടാകും .