സിംഗപ്പൂര്‍ 'എമര്‍ജിങ്ങ് ടീംസ് കപ്പ്' ക്ര!

ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ - 'എമര്‍ജിങ്ങ് ടീംസ്' കപ്പിനു വേണ്ടിയുള്ള അണ്ടര്‍ 23 ലീഗ് പോരാട്ടത്തില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് വിജയം. മലയാളിതാരം സന്ദീപ് വാര്യറുടെ ബൗളിംഗ് മികവിലാണ് ഇന്ത്യന്‍ യുവനിര പാക്കിസ്ഥാനെ തകര്‍ത്തത്.

കല്ലാങ്ങ്: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ - 'എമര്‍ജിങ്ങ് ടീംസ്' കപ്പിനു വേണ്ടിയുള്ള അണ്ടര്‍ 23  ലീഗ് പോരാട്ടത്തില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് വിജയം. മലയാളിതാരം സന്ദീപ് വാര്യറുടെ ബൗളിംഗ് മികവിലാണ് ഇന്ത്യന്‍ യുവനിര പാക്കിസ്ഥാനെ തകര്‍ത്തത്.
 
 ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് അന്‍പതോവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. 61 റണ്‍സെടുത്ത ഉസ്മാന്‍ സലാഹുദ്ദീനാണ് പാകിസ്താന്റെ ടോപ്പ് സ്‌കോറര്‍. മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സന്ദീപ് വാര്യര്‍ 32 റണ്‍സ് വിട്ടുനല്‍കി 3 വിക്കറ്റെടുത്തു. പഞ്ചാബി താരം സന്ദീപ് ശര്‍മ്മ 2 വിക്കറ്റെടുത്തു.
 
 മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 47.5 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.ക്യാപ്റ്റന്‍ ഉന്മുക്ത് (61), ഓപ്പണര്‍ രാഹുല്‍(46) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ജയം പിടിച്ചെടുത്തത്. പാകിസ്താനുവേണ്ടി റാസാ ഹസന്‍ മൂന്നു വിക്കറ്റെടുത്തു.കളിയുടെ അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയതോഴിച്ചാല്‍ ഇന്ത്യയുടെ സര്‍വാധിപത്യമായിരുന്നു ഗ്രൗണ്ടില്‍ കാണാന്‍ സാധിച്ചത്.
 
 ഈ വിജയത്തോടെ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ രണ്ട് പോയിന്റ് നേടി. മറ്റന്നാള്‍ നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അഫ്ഗാനിസ്ഥാനാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. 22നാണ് ഇന്ത്യ-അഫ്ഗാന്‍ മത്സരം. ആഗസ്റ്റ് 25നാണ് ടൂര്‍ണമെന്റിന്റെ ഫൈനല്‍.

Read more

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ മൾട്ടി സ്റ്റാർ ചിത്രം 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രൺബീ

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ (IDSFFK) പ്രശസ്ത ഫോട്ടോജേണലിസ്റ്റ് രഘു റായ് ഉൾപ്പെടെയുള്ള ചലച്ചിത്

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടം കാണാതായി എന്ന വാർത്ത തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. 55 പവന്‍റെ