മധുരം നുണയാന്‍ എത്തിയവര്‍ക്ക് അതിമധുരം വ

ഓണാഘോഷം സ്റ്റേജ് ഷോയിലേക്ക് ഒതുങ്ങിക്കൂടുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായി മലയാളതനിമയുടെയും കലാ - കായിക സമ്പത്തിന്റെയും തിലകക്കുറി ഒരിക്കലും മായില്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ്റി പ്പബ്ലിക്ക്‌ പോളിടെക്നിക്കിലെ മലയാളി വിദ്യാർഥികൾ . ഇന്നും ഓണപ്പാട്ടിനും ഓണസദ്യയ്കും അതിന്‍റെ മഹത്വം ഒട്ടും കുറഞ്

Share

വുഡ് ലാണ്ട്സ് :ഓണാഘോഷം സ്റ്റേജ് ഷോയിലേക്ക് ഒതുങ്ങിക്കൂടുമ്പോള്‍ അതില്‍ നിന്ന്    വ്യത്യസ്തമായി മലയാളതനിമയുടെയും കലാ - കായിക സമ്പത്തിന്റെയും തിലകക്കുറി ഒരിക്കലും മായില്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ്റി പ്പബ്ലിക്ക്‌  പോളിടെക്നിക്കിലെ  മലയാളി വിദ്യാർഥികൾ . ഇന്നും ഓണപ്പാട്ടിനും ഓണസദ്യയ്കും അതിന്‍റെ  മഹത്വം ഒട്ടും കുറഞ്ഞിട്ടില്ല എന്ന് വിളിച്ചറിയിക്കുകയായിരുന്നു RP പൊന്നോണം . ഓഗസ്റ്റ് 18 ഞായറാഴ്ച രാവിലെ  റിപ്പബ്ലിക്ക്‌  പോളിടെക്നിക്കിൽ വെച്ചായിരുന്നു ഈ ദൃശ്യ വിരുന്ന് . ഏകദേശം അഞ്ഞൂറോളം വരുന്ന മലയാളികൾ പങ്കെടുത്ത പരിപാടിയുട ഉത്ഘാടനം ഡോ.പ്രഹ്ലാദ് വടക്കേപ്പാട്ട് ആയിരുന്നു .

തുടര്‍ച്ചയായ നാലാം വർഷമാണ് RP മലയാളീസ് സിങ്കപ്പൂർ മലയാളികളുടെ മനം കവരുന്നത്. മാസങ്ങൾക്ക് മുൻപ് തന്നെകലാ  കായിക മത്സരങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ക്രിക്കറ്റ്, ഫുട്ബോൾ,ബാഡ്മിന്ടന്‍ ,  വോളിബോൾ, വടംവലി, ഷോർട്ട് ഫിലിംമത്സരം തുടങ്ങി വിവിധയിനം മത്സര ഇനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. കേരളത്തിന്റെ തനതു കലകൾക്ക് പ്രാധാന്യം നല്കിക്കൊണ്ട് കേരളീയ പാരമ്പര്യം ഒട്ടും ചോര്‍ന്നു  പോകാതെ കാണികളെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ നിമിഷങ്ങൾക്കാണ് റിപ്പബ്ലിക്ക്‌  പോളിടെക്നിക് സാക്ഷ്യം വഹിച്ചത് .

ഉന്നത നിലവാരം പുലർത്തിയ പരിപാടി ഇനങ്ങൾക്ക് പുറമേ കാണികളുടെ ആവേശവും, വിഭവ സമൃദ് ധമായ സദ്യയും പ്രോഗ്രാമിന്റെ പ്രധാന ആകർഷകമായിരുന്നു. ഏകദേശം 3 മണിക്കൂറോളം നീണ്ടു നിന്ന പരിപാടികൾ  കേരളതനിമ വിളിച്ചോതുന്നതായിരുന്നു. പ്രവാസികൾക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഓണത്തിന്റെ നല്ല നാളുകൾ തിരികെക്കൊണ്ടുവരാൻ ശ്രമിച്ചു കൊണ്ട് സിംഗപ്പൂര്‍ മലയാളികൾക്ക് മാതൃ കയാവുകയാണ് ഈ ഒരു പറ്റം മലയാളി വിദ്യാർഥികൾ. ഐശ്വര്യത്തിന്റെയും സമ്പത് സമൃദ്ധിയുടെയും പൂക്കളം തീർക്കാൻ ഓണപ്പാട്ടിന്റെ അകമ്പടിയോടെ പുതുക്കോടിയുമായി കാത്തിരിക്കുന്ന ഓരോ മലയാളിക്കും RP മലയാളികളുടെ ഓണാശംസകൾ.

Read more

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ മൾട്ടി സ്റ്റാർ ചിത്രം 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രൺബീ

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ (IDSFFK) പ്രശസ്ത ഫോട്ടോജേണലിസ്റ്റ് രഘു റായ് ഉൾപ്പെടെയുള്ള ചലച്ചിത്

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടം കാണാതായി എന്ന വാർത്ത തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. 55 പവന്‍റെ