കൊച്ചി : സെപ്റ്റംബര്‍ ഒന്നാം തീയതി കോലാലംപൂരില്‍ നിന്ന് യാത്ര തിരിച്ച ആദ്യ മലേഷ്യ എയര്‍ലൈന്‍സ് വിമാനം രാത്രി 12.20-നു കൊച്ചിയില്‍ എത്തിച്ചേര്‍ന്നു .കോലാലംപൂരില്‍ നടന്ന ലളിതമായ ചടങ്ങുകള്‍ക്ക് ശേഷമാണ് വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടത് .ആദ്യ വിമാനത്തില്‍ തന്നെ ഏകദേശം 90 ശതമാനത്തിലധികം സീറ്റുകളും നിറഞ്ഞിരുന്നു .യാത്രക്കാര്‍ക്കെല്ലാം സമ്മാനങ്ങള്‍ നല്‍കിയാണ് മലേഷ്യ എയര്‍ലൈന്‍സ് അധികൃധര്‍ യാത്രയാക്കിയത് .
ഓണം പ്രമാണിച്ച് സെപ്റ്റംബര്‍ മാസത്തിലെ മിക്കവാറും സീറ്റുകളും വിറ്റ്പ പോയെന്നും പല ദിവസങ്ങളിലും ടിക്കറ്റ് ലഭ്യമല്ലാതെ അവസ്ഥയാണുള്ളതെന്നും എയര്‍ലൈന്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഹ്മദ് ജൌഹരി യാഹ്യ പറഞ്ഞു .ടിക്കറ്റ് ലഭ്യമായ ദിവസങ്ങളില്‍ ഓഫര്‍ നിരക്കില്‍ തന്നെ ടിക്കറ്റ് നല്‍കുമെന്നും അഹ്മദ് അറിയിച്ചു .ബിസിനസ് ക്ലാസ്സ് ടിക്കറ്റുകള്‍ക്ക് വരെ പൂര്‍ണ്ണമായും വിറ്റ് പോകുന്നത് മലേഷ്യ എയര്‍ലൈന്‍സ് അധികൃധര്‍ക്ക് അത്ഭുതമായിരിക്കുകയാണ് .
എന്നാല്‍ ആസ്ട്രേലിയ ,ന്യൂ സീലണ്ട് ,യു .കെ ,ചൈന ,മറ്റു തെക്ക് കിഴക്കന്‍ രാജ്യങ്ങളിലെ യാത്രക്കാര്‍ മലേഷ്യ എയര്‍ലൈന്‍സ് തിരഞ്ഞെടുത്തതോടെ സില്‍ക്ക് എയര്‍ ,എയര്‍ ഏഷ്യ എന്നീ വിമാനകമ്പനികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ് .മലേഷ്യ എയര്‍ലൈന്‍സ് നല്‍കിയ ഓഫര്‍ ടിക്കറ്റ് ബജറ്റ് വിമാനക്കമ്പനികളുടെ ടിക്കറ്റിനേക്കാളും കുറവായിരുന്നതിനാല്‍ നല്ലൊരു ശതമാനം യാത്രക്കാരും കോലാലംപൂര്‍ വഴിയുള്ള യാത്ര തിരഞ്ഞെടുത്തതാണ് ഇതിനു പ്രധാന കാരണം .