സിംഗപ്പൂര്‍ : ക്യൂ.എസ് (QS) പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഏഷ്യയിലെ ഒന്നാമത്തെ യൂണിവേഴ്സിറ്റിയായി എന്‍.യു.എസ് (NUS) തിരഞ്ഞെടുക്കപ്പെട്ടു .ഹോങ്ങ്കൊന്ദ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഒന്നാം റാങ്കാണ് മികച്ച പ്രകടനത്തിലൂടെ എന്‍.യു.എസ് കരസ്ഥമാക്കിയത് .2009-ലാണ് ഏറ്റവും പ്രധാനമായി കണക്കാക്കപ്പെടുന്ന ക്യൂ എസ് റാങ്കിംഗ് നിലവില്‍ വരുന്നത് .സിംഗപ്പൂരിലെ തന്നെ മറ്റൊരു പ്രധാന യൂണിവേഴ്സിറ്റിയായ എന്‍.ടി.യു (NTU) റാങ്കിംഗ് മെച്ചപ്പെടുത്തി എഴാം സ്ഥാനത്തെത്തി ..
റാങ്കിങ്ങില്‍ ഏഷ്യയിലെ വമ്പന്‍മാരായ ജപ്പാന്‍ ,ചൈന ,കൊറിയ ,ഹോങ്ങ്കൊന്ഗ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നില്‍ വന്നപ്പോള്‍ പട്ടികയിലെ ആദ്യ 200-ഇല്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു യൂണിവേഴ്സിറ്റിയും ഉള്‍പ്പെട്ടില്ല എന്നത് ഏറ്റവും ശ്രദ്ധേയമായി .വിദ്യഭ്യാസരംഗത്ത് നിന്ന് ലോകത്തിനു ഇന്ത്യ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെങ്കിലും മികച്ച സൗകര്യങ്ങളുള്ള യൂണിവേഴ്സിറ്റികളുടെ അഭാവം ഇന്ത്യയെ മറ്റു രാജ്യങ്ങളുടെ മുന്നില്‍ നിന്ന് പിന്നോട്ട് വലിക്കുന്നു .
വിദ്യാഭ്യാസ നിലവാരം ,അധ്യാപകരുടെ നിലവാരം ,സൗകര്യങ്ങള്‍ ,വിദ്യാര്‍ഥി -അധ്യാപക അനുപാതം ,മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം എന്നിവയാണ് റാങ്കിങ്ങില്‍ കണക്കിലെടുത്ത പ്രധാന വസ്തുതകള്‍ .ലോകറാങ്കിങ്ങില്‍ എന്‍.യു.എസ് (NUS)-നു 24-ആം സ്ഥാനമാണുള്ളത് .33 സ്ഥാനങ്ങള്‍ കഴിഞ്ഞ മൂന്ന് വര്ഷം കൊണ്ട് മെച്ചപ്പെടുത്തി എന്‍,ടി.യു. ലോകറാങ്കിങ്ങില്‍ നാല്പത്തിയൊന്നാം സ്ഥാനത്തെത്തി .