|
The reconstruction of a filter-feeding Aegirocassis benmoulae based on the fossils unearthed in Morocco. -illustration by Marianne Collins, ArtofFact |
മൊറോക്കോയിലെ പൌരാണിക സ്പെസിമെന്‍സില്‍ നിന്ന് 480 മില്യണ്‍ വര്‍ഷം പഴക്കമുള്ള ഭീമന്‍ കടല്‍ ജീവിയുടെ ഫോസ്സിലുകളില്‍ കണ്ടെത്തി
ഏഴടിയില്‍ കൂടുതല്‍ വലിപ്പമുള്ള ഈ കടല്‍ ജീവി നശിച്ചുപോയ എഗിറോകസിസ് ബെന്‍മോലെ എന്ന ജനുസ്സില്‍പ്പെട്ടതാണെന്നു ശാസ്ത്രജ്ഞരുടെ പഠനത്തില്‍ കണ്ടെത്തി. ഭീമാകാരമായ ചെമ്മീന്‍റെ രൂപസാദൃശ്യമുള്ള ഈ ജീവി കടലില്‍ ഒഴുകി നടന്നിരുന്ന ജീവജാലങ്ങളെയാണ് (Plankton) ഭക്ഷിച്ചിരുന്നത്.
അന്ന് കടലില്‍ നീന്താനിറങ്ങിയിരുന്നവരെ പോലും ഭയപ്പെടുത്തിയിരുന്നിരിക്കാമായിരുന്ന ഈ ഭീമന്‍ വളരെ ശാന്ത സ്വഭാവിയാണ്. കാലുപോലുള്ള അവയവം കൊഞ്ച് പോലുള്ള ഈ ജീവിയെ കരയില്‍ നടക്കാന്‍ സഹായിച്ചിരുന്നിരിക്കാമായിരുന്നെന്നും, പഠനം തെളിയിക്കുന്നുവെന്ന് ഫോസില്‍ ശാസ്ത്രജ്ഞരായ പീറ്റര്‍ വാന്‍ റോയ്, ആലിസണ്‍.സി. ഡാലേ, ഡറിക് ഇ.ജി ബ്രിഗ്സ് എന്നിവര്‍ വിവരിച്ചു.
480 മില്യണ്‍ വര്‍ഷങ്ങള്‍ക്കും മുന്‍പും വളരെ വിശാലമായ ആവാസവ്യവസ്ഥ കടലില്‍ നിലനിന്നിരുന്നുവെന്ന് ഈ പഠനങ്ങള്‍ തെളിയിക്കുന്നു.