മകരമാസക്കുളിരില്‍ സ്വര്‍ണ്ണ വെയിലിന്‍ പൊന്മണി തുളസി മാലയിടാന്‍ വൃശ്ചികം കുളിച്ചുണരുന്നു. പൊന്‍മലമേട്ടിലെ വെന്മേഘജാലം ശരണനാമ ജപ വിളികളില്‍ പൂങ്കാവനത്തെ തൊട്ടുണര്‍ത്തുന്നു. നാളെ വൃശ്ചികം ഒന്ന്.
ഈ വര്‍ഷത്തെ മണ്ഡല , മകരവിളക്ക് ഉത്സവ കാലത്തിനായി ശബരിമല നട തുറന്നു. വെള്ളിയാഴ്ച വൈകിട്ട് 5 .30 നു ഇപ്പോഴത്തെ മേല്‍ശാന്തി ദാമോദരന്‍ പോറ്റി നട തുറന്നു വിളക്ക് തെളിച്ചു. ആദ്യ നാളില്‍ പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാവില്ല . പിന്നീട് പുതിയ മേല്‍ശാന്തിയെ അഭിഷേകം ചെയ്ത് ശ്രീ കോവിലിലേക്ക് ആനയിച്ച് തന്ത്രി കണ്ടരര് മഹേശ്വരര് ഭഗവാന്‍റെ മൂല മന്ത്രവും ധ്യാന മന്ത്രവും ഉപദേശിക്കും. പൊന്നമ്പ ലത്തിലെയും മാളിക പുറത്തെയും ഇപ്പോഴത്തെ മേല്‍ശാന്തിമാര്‍ ഇന്ന് മലയിറങ്ങും. പുതിയ ശാന്തിമാര്‍ നാളെ സ്ഥാനമേല്‍ക്കും.
സന്നിധാനത്തും പമ്പയിലും പതിവ് പോലെ വന്‍പിച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ ഭക്തര്‍ക്ക് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശുചിത്വവും അപകട രഹിതവും, സുരക്ഷിതവും, സന്തോഷപ്രദവും, ഭക്തി നിര്‍ഭരവും ആയ തീര്‍ത്ഥാടന കാലത്തിന്നായി നാടും മനസ്സും ഉണര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങി.
ദര്‍ശന പുണ്യം തേടി എത്തുന്ന വിവിധ സംസ്ഥാന ഭക്തര്‍ക്കായി എന്നും പൂര്‍ണ്ണ മനസ്സോടെ സേവനം കാഴ്ച വയ്ക്കുന്ന കേരള പോലീസ് തിരക്ക് നിയന്ത്രിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ശബരിമല ക്യു. കോം എന്ന വെബ് സൈറ്റില്‍ ഭക്തര്‍ക്ക് പ്രത്യേക ക്യു വിനുള്ള സ്ലോട്ട് ബുക്ക് ചെയ്യാം. ഈ ക്യു. പോലീസ് ആയിരിക്കും പൂര്‍ണ്ണമായി നിയന്ത്രിക്കുക. കാത്ത് നില്‍ക്കാതെ പമ്പയില്‍ നിന്നും സന്നിധാനം വരെ എത്താന്‍ ഇതിലൂടെ പോലീസ് തന്നെ സംവിധാനം ഒരുക്കിയിട്ടുണ്ട്.
http://www.sabarimalaq.com/content/virtual-q.html
ഡിസംബര്‍ 26 നു മണ്ഡല പൂജ നടക്കും 2014 ജനുവരി 14-നു നടക്കുന്ന മകര വിളക്കിനായി ഡിസംബര്‍ 30 നു നട തുറക്കും.
പൂജാ സമയങ്ങള്‍
നിര്‍മാല്യം 3.05 a.m.
നെയ്യ്ഭിഷേകം 3.15 a.m.
ഗണപതി ഹോമം 3.20 a.m.
ഉഷ പൂജ 7.30 a.m.
നട അടക്കല്‍ 1.30 p.m.
നട തുറക്കല്‍ 4.00 p.m.
ദീപാരാധന 6.15 p.m.
അത്താഴ പൂജ 11.45 p.m.
How to reach Sabarimala.
http://www.keralatourism.org/sabarimala/how-to-reach.php