സൗത്ത്‌ ഏഷ്യ ഡയസ്പൊറ കണ്‍വെന്‍ഷന്‍ 2013-ന് തുടക്കമായി..

0

സിംഗപ്പൂര്‍:  ദക്ഷിണ ഏഷ്യ ഡയസ്പൊറ കണ്‍വെന്‍ഷന്‍ 2013-ന് സണ്‍ടെക് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ തുടക്കമായി. ഇന്‍സ്ടിടുറ്റ് ഓഫ് സൗത്ത്‌ ഏഷ്യന്‍ സ്റ്റഡീസ് ചെയര്‍മാന്‍ അംബാസഡര്‍ ഗോപിനാഥ് പിള്ള സ്വാഗതവും ഡെപ്യുട്ടി പ്രൈംമിനിസ്റ്റര്‍ ടിയോ ചീ ഹാന്‍ മുഖ്യ പ്രഭാഷണവും ചെയ്തു.

രണ്ടാമത്തെ ദക്ഷിണ ഏഷ്യന്‍ ഡയസ്പൊറ കണ്‍വെന്‍ഷന്‍ ആണിത്. ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, മാലി, ശ്രീലങ്ക എന്നിവയാണ് സൗത്ത്‌ ഏഷ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്‌. രാഷ്ട്രീയ, കലാ, സാംസ്കാരിക, വ്യവസായ  രംഗത്തെ പ്രമുഖ വ്യക്തികള്‍ സൗത്ത്‌ ഏഷ്യ ഡയസ്പൊറ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്‌. വിവിധ വിഭാഗങ്ങളിലായി പാനല്‍ ഡിസ്കഷനും, സമഗ്രമായ ചര്‍ച്ചകളും ഉള്‍പ്പെടുന്ന കണ്‍വെന്‍ഷനില്‍ ആയിരത്തോളം പേരാണ് പങ്കെടുക്കുന്നത്.
 
ദക്ഷിണ ഏഷ്യ കുടിയേറ്റങ്ങള്‍ക്ക് യു.എസ് ഡോളര്‍ 1.3  ട്രില്ല്യനില്‍ കൂടുതല്‍ സാമ്പത്തികമായ അടിത്തറയുണ്ട്, ഇത് ശ്രദ്ധയോടെ പരിപാലിച്ചാല്‍ നാം പ്രബല ശക്തിയായിമാറുന്ന കാലം വിദൂരമല്ല. സദസ്സിനെ അഭിസംഭോധന ചെയ്യവെ അംബാസഡര്‍ പിള്ള പറഞ്ഞു.

സൗത്ത്‌ ഏഷ്യ ഡയസ്പൊറയ്ക്ക് സിംഗപ്പൂരുമായി അഭേദ്യമായ ബന്ധമാണുള്ളത്; ഇവരില്‍ പലരും രാജ്യത്തിന്‍റെ പുരോഗതിക്ക് വഴിതെളിച്ചു. പ്രവാസികള്‍ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലുള്ളവരുമായ് ബന്ധപ്പെടുമ്പോള്‍ ഒട്ടേറെ പുതിയ അവസങ്ങളും ആശയങ്ങളും ഉരുത്തിരിയുമെന്നു ഡെപ്യുട്ടി പ്രൈംമിനിസ്റ്റര്‍ ടിയോ ചീ ഹാന്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു..

ഇന്ത്യന്‍ ഫിനാന്‍സ്‌ മിനിസ്റ്റര്‍ പി.ചിദംബരം, ആസ്സാം ചീഫ് മിനിസ്റ്റര്‍ തരുണ്‍ ഗൊഗോയ്, സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി കെ.ഷണ്മുഖം, സിംഗപ്പൂര്‍ ഡെപ്യുട്ടി പ്രൈംമിനിസ്റ്ററും,  ഫിനാന്‍സ്‌ മിനിസ്റ്ററുമായ തര്‍മ്മന്‍ ഷണ്മുഖരത്നം, സഞ്ജീവ് ബജാജ്, മാഗ്നസ് ബോക്കര്‍, മുന്‍ വേള്‍ഡ്‌ ബാങ്ക് ചെയര്‍മാന്‍ ഷാഹിദ്‌ ജാവേദ്‌ ബുര്‍കി, ഡിബിഎസ് സി.ഇഒ പിയുഷ്‌ ഗുപ്ത, നിസിദ്‌ ഹാജാരി, മീര ചന്ത്, ഡോ. തമീന ആനം, എന്നിങ്ങനെ അന്‍പതോളം പ്രമുഖ വ്യക്തികളാണ് കണ്‍വെന്‍ഷനില്‍ പ്രാസംഗികരായുള്ളത്. വെള്ളിയാഴ്ച വൈകിട്ടോടെ കണ്‍വെന്‍ഷന് സമാപനമാകും..

വായിക്കുക: ഡയസ്പൊറ കണ്‍വെന്‍ഷന്‍റെ പൂര്‍ണ്ണമായ കവറേജ്, അടുത്ത ലക്കം പ്രവാസി എക്സ്പ്രസ് പ്രിന്‍റ് എഡീഷനില്‍…