കേരളം സിംഗപ്പൂരിനെ മാതൃകയാക്കണം : ക്രെഡാő

എറണാകുളം ജില്ലയുടെ നാലിലൊന്ന് മാത്രം ഭൂവിസ്തൃതിയുള്ള സിംഗപ്പൂരില്‍ 50 ലക്ഷത്തിലധികം ജനങ്ങള്‍ അധിവസിക്കുന്നു.കൂടാതെ ലോകത്തിലെ തന്നെ വന്‍കിട വ്യവസായശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നു .കാലാവസ്ഥ കൊണ്ട് സിംഗപ്പൂരിനോട് സാമ്യമുള്ള കേരളത്തിലും സിംഗപ്പൂര്‍ മോഡല്‍ വികസനപ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടപ്പിലാക

കൊച്ചി : ഭവനനിര്‍മ്മാണത്തിനായി കേരളത്തില്‍ ഭൂമി ലഭ്യമല്ലാത്ത സാഹചര്യം കണക്കിലെടുത്ത് സിംഗപ്പൂര്‍ മോഡല്‍ നടപ്പിലാക്കണമെന്ന് കേരള ചാപ്റ്റര്‍ ഓഫ് കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ്‌ ഡെവലപ്പെര്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ  (ക്രെഡായ് ) ചെയര്‍മാന്‍ ശ്രീ.എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു .ഡിസംബറില്‍  ഡല്‍ഹിയില്‍ നടക്കുന്ന "ക്രെഡായ് കോണ്‍ക്ലെവ് 2013"-നെ പറ്റി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇന്ത്യയില്‍ റിയല്‍ എസ്റ്റേറ്റ്‌ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായമേഖലയായി വളര്‍ന്നപ്പോള്‍ കേരളത്തില്‍ അത് ഒന്നാം സ്ഥാനത്താണെന്നത് പ്രത്യകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു .ഈ മേഖലയില്‍ വര്‍ഷംതോറും 50,000 കോടി രൂപയുടെ വിനിമയം നടക്കുന്നതായാണ് റിപ്പോര്‍ട്ട്‌ .എന്നാല്‍ ലാഭകരമായ റിയല്‍ എസ്റ്റേറ്റ്‌ മേഖലയെ തകര്‍ക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നായര്‍ കുറ്റപ്പെടുത്തി .നിയപരമായ പല അപേക്ഷകളും വര്‍ഷങ്ങളോളം കെട്ടിക്കെടക്കുന്ന അവസ്ഥയാണ്‌ സംസ്ഥാനത്തുള്ളത് . എറണാകുളം ജില്ലയുടെ നാലിലൊന്ന് മാത്രം ഭൂവിസ്തൃതിയുള്ള സിംഗപ്പൂരില്‍ 50 ലക്ഷത്തിലധികം ജനങ്ങള്‍ അധിവസിക്കുന്നു.കൂടാതെ ലോകത്തിലെ തന്നെ വന്‍കിട വ്യവസായശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നു .കാലാവസ്ഥ കൊണ്ട് സിംഗപ്പൂരിനോട് സാമ്യമുള്ള കേരളത്തിലും സിംഗപ്പൂര്‍ മോഡല്‍ വികസനപ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കാന്‍ ക്രെഡായ് ആവശ്യപ്പെട്ടു .റിയല്‍ എസ്റ്റേറ്റ്‌ മേഖലയുടെ നിലനില്‍പ്പിന് ഇത്തരത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഉപകരിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി .

Read more

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

സഞ്ജയ് ലീല ബൻസാലിയുടെ 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പുറത്ത്; ജനുവരി 21ന് റിലീസ്

ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സഞ്ജയ് ലീല ബൻസാലിയുടെ മൾട്ടി സ്റ്റാർ ചിത്രം 'ലവ് & വാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രൺബീ

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേള: ചലച്ചിത്ര-ചിത്രകലാ പ്രതിഭകൾക്ക് ആദരമർപ്പിച്ച് 'ഹോമേജ് പാക്കേജ്'

തിരുവനന്തപുരം: 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ (IDSFFK) പ്രശസ്ത ഫോട്ടോജേണലിസ്റ്റ് രഘു റായ് ഉൾപ്പെടെയുള്ള ചലച്ചിത്

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

55 പവന്‍റെ സ്വർണ കിരീടം സേഫാണ്, സ്ട്രോങ് റൂമിലുണ്ടെന്ന് കെ. ജയകുമാർ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടം കാണാതായി എന്ന വാർത്ത തെറ്റാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ. 55 പവന്‍റെ