യേശുദാസിനെ പിന്നണിഗായകന്‍ ആക്കിയ രാമന്‍ നമ്പിയത്ത് ഓര്‍മ്മയായി…

0

ഓരോ കലാകാരനും ദൈവ കൃപയോടൊപ്പം ഒരാള്‍ക്കൈ സഹായംകൂടി ഉണ്ട് എങ്കിലേ ഒരു പക്ഷെ അറിയപ്പെടുന്ന ഒരാളായി മാറാന്‍ കഴിയൂ..ഇന്ന് ലോകം ആരാധിക്കുന്ന ഒരു ഗായകന്‍ അങ്ങനെ ഒരു നല്ല മനസ്സിന്‍റെ പ്രേരണയില്‍ ഉദയം കൊണ്ടത് ആണ്. 1961-ല്‍ കാടാശ്ശേരി ജോസഫ് യേശുദാസ്, ജാതിഭേദം മതദ്വേഷം എന്ന് തുടങ്ങുന്ന ഗുരു കൃതി പാടി തന്‍റെ ഗായക ജീവിതം തുടങ്ങിത് ശ്രീ രാമന്‍ നമ്പിയത്ത് എന്ന നല്ല മനസ്സുള്ള നിര്‍മ്മാതാവിന്‍റെ ചിത്രത്തില്‍ ആയിരുന്നു.

പനിയോടെ പാടാന്‍ വന്ന കുട്ടിയെ ഗായകനെ സ്വന്തം തീരുമാനത്തില്‍ പാടാന്‍ അവസരം നല്‍കിയപ്പോള്‍ പടത്തിന്റെ പിന്നണിയില്‍ ഉള്ള എല്ലാവരും ഉപദേശിച്ചു, പടം ഒരു പരാജയമാകാന്‍ കാരണം ആകാതെ പ്രശസ്തരായ ഒരു ഗായകനെ വച്ചു പാടിക്കാന്‍. എന്നാല്‍ പടം പൊട്ടിയാലും ആ കുട്ടി  പാടട്ടെ എന്നാ തീരുമാനം ഒരു പുതിയ പ്രതിഭയുടെ ഉദയം കാണിച്ചു. പടം നമ്പിയത്ത് സാറിനെ ഒരു കടക്കാരന്‍ ആക്കി. അത് ഒരു വേള ആത്മഹത്യ ചെയ്യാം എന്ന തീരുമാനത്തില്‍ വരെ എത്തിച്ചു.

എം ബി  ശ്രീനിവാസന്‍ സംഗീതം നല്‍കിയ കാല്‍പ്പാടുകളില്‍ ഒരു യുഗ്മ ഗാനവും പാടി ദാസേട്ടന്‍. ശാന്ത പി നായര്‍ക്കൊപ്പം. ആ തുടക്കം യേശുദാസ്‌ എന്ന ഗായകന്‍റെ പടയോട്ടത്തിനു തുടക്കം കുറിച്ചപ്പോള്‍ നമ്പിയത്ത് എന്ന മനുഷ്യനെ ആരും ഓര്‍ത്തില്ല കാല്‍പ്പാടുകള്‍ നല്‍കിയ കടക്കെണിയില്‍ ജീവിതത്തിന്‍റെ എല്ലാ സുഖവും നക്ഷ്ടപ്പെട്ടു കുടുംബം പോറ്റാന്‍ കൃഷിയുടെ ലോകത്ത് നമ്പിയത്ത് സാര്‍ പിന്നീടുള്ള കാലം പാടുപെട്ടു. മണ്ണില്‍ പൊന്നു വിളയിച്ചു പിന്നീടുള്ള കാലം ജീവിതം കര പിടിപ്പിച്ചു.

കാല്പാടുകളുടെ മുറിപ്പാടുകള്‍ എന്ന ജീവിത കഥയില്‍ തന്‍റെ ജീവിതം പറയുന്നു ശ്രീ. നമ്പിയത്ത്. ഒന്നിലും പരിഭവം ഇല്ലാതെ അദ്ദേഹം പറയുന്നു, ദാസ്‌ കാലത്തിന്‍റെ അനിവാര്യത ആയിരുന്നു. ഒരാള്‍ അതിനു നിമിത്ത മാകും . അത് ഞാന്‍ ആകാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷം. കുട്ടിയുടെ പാട്ട് എല്ലാ ദിവസവും കേള്‍ക്കും അതാ കേട്ട് മരിക്കണം എന്ന ആശയും ശ്രീ നമ്പിയത്ത് വച്ചു പുലര്‍ത്തിയിരുന്നു .
അനേകം നാളുകള്‍ക്ക് ശേഷം യേശുദാസ് നമ്പിയത്ത് സാറിനെ കാണാന്‍ എത്തി. നിറ കണ്ണുകളോടെ ഒന്ന് ചേര്‍ന്ന ആത്മ സമാഗമം ആയിരുന്നു അത്.

വാര്‍ദ്ധക്ക്യസഹജമായ അസുഖങ്ങള്‍ മൂലം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.  മകനും കുടുംബവും ഒപ്പം ഒറ്റപ്പാലത്ത് താമസിക്കുകയായിരുന്നു. എഴുത്ത്, രാഷ്രീയം, അഭിനയം, നിര്‍മ്മാണം, സംഗീതം, കൃഷി എന്നി മേഖലകളില്‍ പ്രവര്‍ത്തിച്ചു.