അരൂര്‍ : പരിസ്ഥിതിസംരക്ഷണത്തിന്‍റെ പ്രാധാന്യം അറിയിച്ചുകൊണ്ട് നാഷണല്‍ യൂണിവേര്‍സിറ്റി ഓഫ് സിംഗപ്പൂരിലെ വിദ്യാര്‍ത്ഥികള്‍ അരൂര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ എത്തിച്ചേര്‍ന്നു .പരിസ്ഥിതി മലിനീകരണത്തിനെതിരേ ബോധവത്കരണത്തിനായി ഇവര്‍ സ്കൂളിലെ കുട്ടികളുമായി ആശയവിനിമയം നടത്തി .കൂടാതെ മെയ് മാസത്തില്‍ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ സിംഗപ്പൂരില്‍ നിന്ന് ബോധവത്കരണത്തിനായി എത്തിച്ചേരുമെന്ന് ഗണിത ശാസ്ത്ര വിഭാഗത്തിലെ ലിയു ഗുനായു, ഗുഹോ മെയ്ജി, ചിങ് സിയാഗ് എന്നിവര്‍ അറിയിച്ചു .
അനുയോജ്യമായ സ്ഥലം കണ്ടെത്തി എല്ലാവരും ചേര്‍ന്ന് പരിസര ശുചീകരണവും പരിസ്ഥിതി പഠനവും പരസ്പര ആശയവിനിമയം നടത്തുകയും ചെയ്യുമെന്ന് സംഘത്തിലെ അംഗമായ ലിയു. ഗുണായു പറഞ്ഞു.30 മനിറ്റ് ചെലവഴിച്ച ഇവരെ ഹെഡ്മാസ്റ്റര്‍ വസന്തകുമാര്‍, എ.എം. ആരിഫ് എംഎല്‍എ, സമുദ്ര ഷിപ്പ്യാര്‍ഡ് മാനെജിങ് ഡയറക്റ്റര്‍ ജീവന്‍, സ്റ്റാഫ് അംഗങ്ങള്‍ പിടിഎ പ്രസിഡന്‍റ് കലാം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു