എയര്‍ഏഷ്യയില്‍ കൊച്ചിയിലേക്ക് കടത്തിയ 2 Ŏ

കോലാലംപൂരില്‍ നിന്നു എയര്‍ ഏഷ്യയില്‍ കടത്തിക്കൊണ്ടുവന്ന രണ്ടു കിലോഗ്രാം സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി.ഒരു കിലോഗ്രാം വീതം തൂക്കമുള്ള രണ്ടു സ്വര്‍ണക്കട്ടികളാണ്‌ പിടികൂടിയത്‌.ഉദ്ദേശം 61 ലക്ഷം രൂപ വില വരും ഇതിന്. കോലാലംപൂരില്‍ നിന്ന്‌ എയര്‍ ഏഷ്യയു

കൊച്ചി : കോലാലംപൂരില്‍  നിന്നു എയര്‍ ഏഷ്യയില്‍  കടത്തിക്കൊണ്ടുവന്ന രണ്ടു കിലോഗ്രാം സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടി.ഒരു കിലോഗ്രാം വീതം തൂക്കമുള്ള രണ്ടു സ്വര്‍ണക്കട്ടികളാണ്‌ പിടികൂടിയത്‌.ഉദ്ദേശം 61 ലക്ഷം രൂപ വില വരും ഇതിന്. കോലാലംപൂരില്‍ നിന്ന്‌ എയര്‍ ഏഷ്യയുടെ എ.കെ 1203 നമ്പര്‍ ഫ്‌ളൈറ്റില്‍ വന്ന തൃശൂര്‍ സ്വദേശി ഷാജു(40)വാണ്‌ അറസ്‌റ്റിലായത്‌.

ഗ്രീന്‍ചാനല്‍ വഴി പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ ബാഗിലുണ്ടായിരുന്ന പാന്‍കേക്ക് മേക്കറിന്റെ ഇരുവശത്തേയും ചട്ടക്കൂടിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. കസ്‌റ്റംസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ എസ്‌.എ. നവാസ്‌, ആര്‍.വി. കുല്‍ക്കര്‍ണി, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പരിശോധന നടത്തിയത്‌. സ്വര്‍ണം കണ്ടുകെട്ടിയ കസ്‌റ്റംസ്‌ ഷാജുവിനെ കോടതിയില്‍ ഹാജരാക്കും.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ