ശാസ്ത്രവും സാങ്കേതിക വിദ്യയും തോല്ക്കെ ജ്യോതിഷവും ജാലവിദ്യയും തേടുന്ന തിരച്ചില്‍

0

കാലത്തിനു മുകളില്‍ കരിനിഴല്‍ വീഴ്ത്തി ഒരു വിമാനം കാണാതായിട്ട് നാല് നാള്‍.  ശാസ്ത്രവും സാങ്കേതിക വിദ്യയും ഭൂമിക്കു മോലെ കുട പിടിച്ചു നില്‍ക്കുന്ന അള്‍ട്രാ മോഡേന്‍ സാറ്റലൈറ്റ്- ഇന്റര്‍നെറ്റ്‌-മൊബൈല്‍ യുഗത്തില്‍ മനുഷ്യന്‍ കണ്ണ് തള്ളി നോക്കി നില്‍ക്കേണ്ടിവരുന്ന, നടപ്പ് നൂറ്റാണ്ടിലെ നാണം ദിനങ്ങള്‍.

ഇരുനൂറ്റി മുപ്പത്തി ഒന്‍പത് ജീവനുകല്‍ക്കായി ലോകം മുഴുവന്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുന്നു. ഒരു വാര്‍ത്ത കേള്‍ക്കാന്‍, ഒരു ശബ്ദം അവരില്‍ ആരെങ്കിലും നിന്ന് കിട്ടാന്‍ എല്ലാ ദിശയും കാതോര്‍ക്കുന്ന നിമിഷങ്ങള്‍ .

പത്ത് രാജ്യങ്ങള്‍, നാല്‍പ്പത് കപ്പലുകള്‍,  പത്തിലേറെ വിമാങ്ങള്‍ – ഒരു വിവരവും നേടാന്‍ പറ്റാത്ത, ഇത്ര വല്യ ഒരു സെര്‍ച്ച് ആന്‍ഡ്‌ റസ്ക്ക്യു അടുത്ത കാലത്ത് നടന്നിട്ടില്ല.

ഇതിനിടെ കണ്ട ലോഹ കഷണങ്ങളും ഓയില്‍ പാടയും കാണാതായ വിമാനത്തിന്‍റെ അല്ല എന്നും വാര്‍ത്ത വന്നു.

ഈ അവസ്ഥയില്‍ ആണ് മലേഷ്യന്‍ സര്‍ക്കാര്‍ , പരമ്പരാഗത മന്ത്ര വാദികള്‍, ബ്ലാക്ക്‌ മാജിക്ക് മുതലായ മേഘലയില്‍ ഉള്ളവരെ ഉള്‍പ്പെടെ ഈ കാര്യത്തില്‍ സഹായം നല്‍കാന്‍ ഷണിച്ചത്. ആര്‍ക്കും എന്ത് വിവരവും നല്‍കാന്‍ ഷണം ഉണ്ട്.  ഇസ്ലാമിക വിശ്വാസങ്ങളെ ഹനിക്കാത്ത ഏത് രീതിയും ഉപയോഗിച്ചുള്ള വിവര ശേഖരണം സ്വീകാര്യവുമാണ് എന്ന് പ്രധാനമന്ത്രി വകുപ്പിലെ മന്ത്രി ജമില്‍ ഖിര്‍ പറഞ്ഞു. ദേശിയ ഖുറാന്‍ പാരായണ പരിപാടിയില്‍ പങ്കെടുത്ത ശേഷം പത്ര ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എല്‍ ഇന്റര്‍നാഷണല്‍  എയര്‍പോര്‍ട്ടില്‍ എത്തിയ ബോമോ ( വിശുദ്ധ ബാബാ മന്ത്രവാദികള്‍ ) ഇബ്രാഹിം മാറ്റ്‌ സ്ഹിന്‍ എന്നാ വ്യക്തിയെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ശ്രീ ജമില്‍ ഖിര്‍. തന്‍റെ പ്രാര്‍ഥനക്ക് ശേഷം ഒന്നുകില്‍ കടലില്‍ വീണു അല്ലെങ്കില്‍ ഇല്ലെങ്കില്‍

വായുയില്‍ എവിടെയോ എന്നാ മറുപടിയാണ് ബോമോ നല്‍കിയത്.  ഒരു ഫിഷ്‌ ട്രാപ് ഹുക്ക്, ഒരു മുള ബൈനോകുലര്‍ ഇവയാണ് രാജ ബോമോ സെടുനിയ നുജും എന്ന വി വി ഐ  പി  ബോമോ വിമാനത്തെ പറ്റി കണക്ക് കൂട്ടല്‍ നടത്തിയത്. അമ്പതു വയസ്സുകാരന്‍ ആയ ഇദ്ധേഹം മറ്റു നിരവധി കണക്കുകൂട്ടല്‍ ശരിയായി നടത്തിയിട്ടുണ്ട്.

ഈ വാര്‍ത്തകള്‍ ലോകവും സോഷ്യല്‍ മീഡിയയും ബുദ്ധിയില്ലായ്മ എന്നോ, ബുള്‍ ഷിറ്റ് എന്നോ പറഞ്ഞു മുഖം തിരിക്കുമ്പോള്‍, ഒരു സാങ്കേതിക വിദ്യക്കും ഇപ്പോഴും കണ്ടെത്താനോ  കണ്ടുപിടിക്കാനോ  പറ്റാത്ത ആ വിമാനത്തില്‍ മറഞ്ഞിരിക്കുന്ന, എല്ലാ മുഖംങ്ങള്‍ക്കും വേണ്ടി എന്ത് തിരച്ചില്‍ മാര്‍ഗവും തേടാന്‍ മുതിരുന്ന മലേഷ്യന്‍ സര്‍ക്കാര്‍ സംവിധാനത്തെ കുറ്റം പറയാന്‍ പറ്റുമോ?

ഇതിനിടെ ഇന്നാലെ Ganesha Speaks.com  എന്നാ ഇന്ത്യന്‍ അസ്ട്രോളജി വെബ്‌ സൈറ്റ് വിമാനത്തിന്റെ തിരോധാനത്തെ പറ്റി കവിടി നിരത്തി ഗ്രഹ നില കണ്ടെത്തി. അവിടെ ഒന്നുകില്‍ വിമാനം ഒരു തിരകെ പറക്കല്‍ നടത്തി..ഇല്ലെങ്കില്‍ ഗ്രഹ നില പ്രകാരം ജലത്തില്‍ വന്നു അവസാനിച്ചു എന്ന് കണക്കു കൂട്ടുന്നു..ഗ്രഹ നില പ്രകാരം ചന്ദ്രന്‍ ഏഴില്‍ നില്‍ക്കുമ്പോള്‍ കാണാതെ പോയ വസ്തു ജലത്തില്‍ ആവാന്‍ സാധ്യത എന്ന് വെബ്‌ സൈറ്റ് പറയുന്നു. ഗ്രഹ നിലയില്‍  സെക്കണ്ട് ഹൌസ് ലോര്‍ഡ്‌ എട്ടാമത്തെ ഹൌസില്‍ നില്‍ക്കുന്നതിനാല്‍ കാണാതായ വസ്തു കണ്ടുകിട്ടാന്‍ ഇനിയും കുറെ സമയം എടുക്കും എന്നും ഇതില്‍ പറയുന്നു.

ഒരു തട്ടിക്കൊണ്ടു പോകല്‍ അട്ടിമാറിയായി കണക്കാക്കപെടുന്നു എങ്കിലും ഒരു സാങ്കേതിക തകരാര്‍  ആണ് വെബ്‌ സൈറ്റ് ജ്യോതിഷ ഫലമായി കാണുന്നത്

കാലം കാത്തിരിക്കുന്നു, കണ്ണീരുമായി കുടുംബങ്ങളും. തിരികെ വരാന്‍ പറ്റിയാല്‍ അവരെ പ്രാര്‍ഥനയോടെ ഇറുകെ പുണര്‍ന്നു പുതിയ ജീവിതത്തിലേക്ക് കൂട്ടി കൊണ്ട് പോകാന്‍ …..

മനുഷ്യന്‍റെ  എല്ലാ കഴിവും തോറ്റു പോയ തിരച്ചിലില്‍, അവനു കഴിയാത്ത കാര്യങ്ങള്‍ ഉണ്ട് എന്ന് മറ്റാരോ പറഞ്ഞു തരുന്ന പോലെ.  നിസ്സഹായ വേളകളില്‍ , ആരും അറിയാതെ പോലും, അന്ധവും ശരികള്‍ക്ക്‌ അപ്പുറവുമുള്ള ജാല വിദ്യകള്‍ തേടി പോകുന്ന വഴികളിലൂടെ മൂകമായ് നാം നടക്കുന്നു, അവരെ കണ്ടെത്താന്‍ വഴികള്‍ തേടി….പറ്റിയാല്‍ അവരെ ജീവനോടെ കൊണ്ടു വരാന്‍ ……

പ്രാര്‍ഥനയോടെ നമുക്ക് കാത്തിരിക്കാം അവര്‍ വരട്ടെ…