4G ഉപയോഗം: അധികചാര്‍ജ് ഈടാക്കരുതെന്ന്‍ IDA

0
 
സിംഗപ്പൂര്‍: 4G ഉപയോഗിക്കുന്ന മൊബൈല്‍ ഉപയോക്താക്കളുടെ മേല്‍ അധിക ചാര്‍ജ് ഈടാക്കാനുള്ള മൊബൈല്‍ സേവനദാതാക്കളുടെ നീക്കം IDA (Infocomm Development Authority of Singapore) ഇടപെട്ട് തടഞ്ഞു. 4G ഉപയോക്താക്കളില്‍ നിന്നും പ്രതിമാസം 2.14 സിംഗപ്പൂര്‍ ഡോളര്‍ ഈടാക്കാന്‍ സിംഗപ്പൂരിലെ പ്രധാന മൂന്ന് മൊബൈല്‍ സേവന ദാതാക്കളില്‍ ഒന്നായ സ്റ്റാര്‍ഹബ് നീക്കം നടത്തിയിരുന്നു. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട IDA സിംഗ്ടെല്‍, സ്റ്റാര്‍ഹബ്, എം വണ്‍, എന്നീ മൊബൈല്‍ സേവന ദാതാക്കളുമായി ബന്ധപ്പെട്ടു ഈ നീക്കം ഉപേക്ഷിപ്പിക്കുകയായിരുന്നു. 
ചില നിബന്ധനകളോടു കൂടി 2 വര്‍ഷത്തെ കരാര്‍ പ്രകാരം ഫോണ്‍ വില്‍പ്പന നടത്തിയ ശേഷം, പൊതുജനനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാകും വിധം  കരാറിലെ നിബന്ധനകള്‍ക്ക്  മാറ്റം വരുത്തുന്നത് ശരിയായ പ്രവണത അല്ലെന്നു IDA പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള പ്രവണതകള്‍ ഒഴിവാക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്ന കാര്യം ആലോചനയിലാണ്.
ലോകകപ്പ് ഫുട്ബോള്‍ സംപ്രേഷണം ലഭിക്കുന്നതിന് കഴിഞ്ഞ തവണത്തേതിനേക്കാള്‍ വന്‍ ചാര്‍ജ് വര്‍ധന ഏര്‍പ്പെടുത്തിയതും, 12GB ഉണ്ടായിരുന്ന സൗജന്യ ഡാറ്റ 2G ആക്കി ചുരുക്കിയതും ഉപയോക്താക്കള്‍ക്കിടയില്‍ കടുത്ത അസംതൃപ്തി സൃഷ്ടിച്ചിരുന്നു.