തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. രണ്ട് ആന്ധ്രാ സ്വദേശികളില്‍ നിന്ന് രണ്ട് കോടി രൂപയോളം വില മതിക്കുന്ന അഞ്ചരക്കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തു.
രഹസ്യ വിവരത്തെത്തുടര്‍ന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബലുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ആന്ധ്രാ സ്വദേശികള്‍ ബുധനാഴ്ച രാവിലെ കുവൈത്തില്‍ നിന്നാണ് നെടുമ്പാശ്ശേരിയിലെത്തിയത്.
ഇവര്‍ സ്വര്‍ണ്ണ കടത്തുകാരാണോയെന്ന് വിശദമായി പരിശോധിച്ചു വരുകയാണെന്ന് എയര്‍ കസ്റ്റംസ് അറിയിച്ചു. നെടുമ്പാശ്ശേരിയിലെത്തിയ മുംബൈ സ്വദേശിയായ മറ്റൊരു യാത്രക്കാരനില്‍നിന്ന് ഡിആര്‍ഐ രണ്ട് കിലോ സ്വര്‍ണവും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍നിന്ന് മൂന്ന് കിലോ സ്വര്‍ണവും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍നിന്ന് മൂന്ന് കിലോ സ്വര്‍ണവും പിടികൂടിയിരുന്നു.