രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നിറങ്ങളുടെ തിരമാലകള്‍ ഒരുക്കി സിംഗപ്പൂര്‍ മലയാളി അസ്സോസിയേഷന്‍ ഒരുക്കുന്ന വര്‍ണ്ണം 2014 ന് നാളെ വര്‍ണ്ണാഭമായ തുടക്കം . സിംഗപ്പൂരിലെ മലയാളികളായ ചിത്രകാരന്മാരുടെ രചനകളെ ഒരുക്കിയാണ് വര്‍ണ്ണം നടക്കുന്നത് .
ഇത്തവണ ഇരുപത്തി ഒന്ന് കലാകാരന്മാരുടെ ഇരുനൂറിലേറെ ചിത്രങ്ങള്‍ വര്‍ണത്തില്‍ അണിനിരക്കും.
വിവിധ മീഡിയം ഉപയോഗിക്കുന്ന കലാകാരന്മാര്‍ ഒന്നിക്കുന്ന വര്‍ണ്ണത്തില്‍ അക്രിലിക്, ഓയില്‍, വാട്ടര്‍ കളര്‍ , ചാര്‍ക്കോള്‍, പെന്‍സില്‍, മിക്സ്ഡ് മീഡിയം വിഭാഗങ്ങളില്‍ ആയി നിരവധി രീതികളില്‍ രചിക്കപ്പെട്ട ചിത്രങ്ങള്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് .
മ്യുറല്‍, അബ്സ്ട്രാക്റ്റ്,സ്റ്റില്‍ സ്റ്റൈല്‍, കണ്‍ടെംപററി,പോര്‍ട്രേറ്റ് എന്നി രീതികള്‍ പിന്തുടരുന്ന ചിത്ര കലാ ഭാവങ്ങള്‍ കോറിയിടുന്ന രചനകള്‍ സിംഗപ്പൂര്‍ മലയാളികള്‍ക്കും മറ്റു കലാ സ്നേഹികള്‍ക്കും ഒരു പുതിയ അനുഭവം ആകും. കഴിഞ്ഞ വര്‍ഷം രണ്ടു നാളില്‍ എണ്ണൂറോളം പേര്‍ കണ്ട വര്‍ണ്ണം ഈ വര്‍ഷം രണ്ടായിരം പേരെ ആണ് പ്രതീഷിക്കുന്നത് .
ക്ലാര്‍ക്ക്‌ക്യി യിലെ MICA Atrium ല്‍ നടക്കുന്ന വര്‍ണം 2014 ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നിഖില്‍ വിശ്വം, സാവന്ത്, ലിജേഷ് എന്നിവര്‍ പറഞ്ഞു.
ശനി രാവിലെ മുതല്‍ സന്ദര്‍ശകര്‍ക്കായി പ്രദര്‍ശനം തുറന്നു കൊടുക്കും. സിങ്ങപ്പോര്‍ മിനിസ്റെര്‍ ശ്രീ ഈശ്വരന്‍ വര്‍ണ്ണം ഉത്ഘാടനം ചെയ്യും.
കലപാരിപാടികള്‍, ജുവലറി മേകിംഗ് , പേപ്പര്‍ ക്യുല്ലിംഗ് തുടങ്ങി മറ്റു പരിപാകളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട് . കുട്ടികള്‍ക്കായി നിരവധി മല്‍സരങ്ങളും ഒരുക്കിയിട്ടുണ്ട് .
വര്‍ണ്ണം ഞായര്‍ വൈകിട്ട് അവസാനിക്കും . ഇതോടൊപ്പം ചിത്രങ്ങള്‍ വാങ്ങാന്‍ ഉള്ള സവ്കര്യവും ഒരുക്കിയിട്ടുണ്ട്.