ലോകകപ്പ്‌ ആദ്യദിനം ; ചരിത്രത്തില്‍ ഇടം പി!

ആരാധകരെ ഞെട്ടിച്ച് സെല്‍ഫ് ഗോളിലൂടെ പിന്നിലായ ആതിഥേയരായ ബ്രസീല്‍ നെയ്മറുടെ ചിറകിലേറി വിജയലക്ഷ്യത്തിലെത്തി.ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം മൂന്നു ഗോള്‍ തിരിച്ചടിച്ച് ബ്രസീലിന്‍റെ ലോകകപ്പ് പടയോട്ടത്തിന് തുടക്കമായി. ഇരുപതാം ലോകകപ്പ് ഫുട്‌ബോളിന് ആവേശകരമായി തുടക്കമിട്ടശേഷം കളിയുടെ പതിനൊന്നാം മിനിറ്റ

സാവോപോളോ: ആരാധകരെ ഞെട്ടിച്ച് സെല്‍ഫ് ഗോളിലൂടെ പിന്നിലായ ആതിഥേയരായ ബ്രസീല്‍ നെയ്മറുടെ ചിറകിലേറി വിജയലക്ഷ്യത്തിലെത്തി.ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷം മൂന്നു ഗോള്‍ തിരിച്ചടിച്ച് ബ്രസീലിന്‍റെ ലോകകപ്പ് പടയോട്ടത്തിന് തുടക്കമായി. ഇരുപതാം ലോകകപ്പ് ഫുട്‌ബോളിന് ആവേശകരമായി തുടക്കമിട്ടശേഷം കളിയുടെ പതിനൊന്നാം മിനിറ്റില്‍ ബ്രസീല്‍ താരം മാഴ്‌സലോ നേടിയ സെല്‍ഫ് ഗോള്‍ ചരിത്രത്തില്‍ ഇടംപിടിച്ചു.ഇരുപത് ലോകകപ്പിലും പങ്കെടുത്തിട്ടുള്ള ബ്രസീലിന്റെ ഏക സെല്‍ഫ് ഗോളാണ് മാഴ്‌സലോ നേടിയത്. പ്രതിഭാധനന്മാര്‍ ഏറെ ഉണ്ടായിരുന്ന ബ്രസീല്‍ നിര നിരവധി ഗോളുകള്‍ ലോകകപ്പിനായി നേടിയപ്പോള്‍ സെല്‍ഫ് ഗോള്‍ നേടിയ ഏകതാരമെന്ന നാണക്കേട് ഇനി മാഴ്‌സലോയ്ക്ക് സ്വന്തം.അവസാന സമയത്ത് സര്‍വ്വ ശക്തിയുമെടുത്ത് ക്രൊയേഷ്യ ആക്രമിച്ചു കളിച്ചെങ്കിലും ഫലം കണ്ടില്ല.  കളി തീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ഇന്‍ജുറി സമയത്താണ് ഓസ്ക്കര്‍ ബ്രസീലിന്‍റെ  പട്ടിക തികച്ചത്. ജയത്തോടെ ബ്രസീലിന് മൂന്നു പോയിന്‍റായി.

Read more

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

സിയോൾ: മകൾ കിം ജൂ എ യെ പിൻഗാമിയായി പ്രഖ്യാപിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. പതിമൂന്ന് വയസാണ് കിം ജൂ ഏയ്ക്ക്. അടുത്ത കാലത്തായി

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി. വ്യോമസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കാ