ഇന്ത്യ-ചൈന കൂടതല്‍ നയതന്ത്രബന്ധങ്ങളിലേക്ക്..

0

കൂടുതല്‍ നയതന്ത്രബന്ധങ്ങള്‍  ഉറപ്പിക്കുന്നതിലേക്ക് വിരല്‍ ചൂണ്ടി,  ഈയടുത്ത് നടന്ന കൂടിക്കാഴ്ചയില്‍  ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിംഗ് ഇന്ത്യയെ, നവംബറില്‍  നടത്തുന്ന ഏഷ്യ പസഫിക് എകണോമിക് കോര്‍പറേഷന്‍(APEC) ഉച്ചകോടിയില്‍  പങ്കെടുക്കുന്നതിനായി ക്ഷണിച്ചു. ചൈനീസ് പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

ബ്രസീലില്‍ നടന്ന BRICS (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന & സൌത്ത് ആഫ്രിക്ക) ഡെവലപ്മെന്റ് ബാങ്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആണ് രണ്ടു നേതാക്കളും എണ്‍പത് മിനിട്ടോളം നീണ്ട ചര്‍ച്ച നടത്തിയത്. കൂടാതെ, പ്രസിഡന്റ് സി ജിന്‍ പിംഗ് സെപ്തംബറില്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഹിമാലയന്‍ അതിര്‍ത്തി പ്രശ്നങ്ങള്‍, ചര്‍ച്ചകളിലൂടെ എത്രയും വേഗം പരിഹരിക്കാനാകുമെന്ന് പ്രസിഡന്റ് സി ജിന്‍ പിംഗ് പ്രത്യാശ പ്രകടിപ്പിച്ചു. അതുപോലെ തന്നെ, ആഗോള നിയമ നിര്‍മ്മാണങ്ങളിലും, ചൈന നേതൃത്വം നല്‍കുന്ന പ്രാദേശിക സംരംഭങ്ങളിലും, രണ്ടു രാജ്യങ്ങള്‍ക്കും യോജിച്ചു പ്രവര്‍ത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഇതുവരെ ഏഷ്യ പസഫിക് ഏകണോമിക് കോര്‍പറേഷനില്‍ , അംഗത്വം എടുക്കുകയോ ഉച്ചകോടിയില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. കാനഡ, മെക്സിക്കോ, റഷ്യ, യുഎസ് തുടങ്ങി ഇരുപത്തിയൊന്നോളം രാജ്യങ്ങള്‍ അംഗങ്ങളായ APEC , ലോകത്തിലെ മൊത്തം ഗ്രോസ് ഡൊമസ്ടിക് പ്രൊഡക്റ്റ് (GDP) ന്‍റെ 55 ശതമാനത്തോളം വരുന്നതാണ്.