സിംഗപ്പൂര്‍: ഇതിനോടകം തന്നെ നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സംഭാവന നല്‍കിയ സിംഗപ്പൂരില്‍ നിന്നും മൈഗ്രെയ്ന്‍ തലവേദനയുടെ കാരണങ്ങള്‍ കണ്ടുപിടിക്കാനും അത് തടയാനുളള മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും സഹായിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ആപ്ളിക്കേഷന്‍ പുറത്തിറക്കി . സിംഗപ്പൂരിലെ ഹീലിന്‍റ് എന്ന കമ്പനിയാണ് മൈഗ്രെയ്ന്‍ ബഡ്ഡി എന്ന പേരില്‍ ആപ് പുറത്തിറക്കിയത്.
ഒരു ഡോക്ടറുടെ സേവനം ചെയ്യുവാന്‍ തരത്തിലാണ് ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് . ഉപഭോക്താവിനോട് മൈഗ്രെയ്ന്‍, ശീലങ്ങള്‍, മരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ ഈ ആപ് ചോദിക്കും. കൂടാതെ ഉറക്കത്തിന്‍െറ വിവരങ്ങളും ചലനവും സെന്‍സറുകള്‍ ഉപയോഗിച്ച് ശേഖരിക്കും. ആവശ്യമായ രേഖകള്‍ ലഭിച്ചുകഴിഞ്ഞാല്‍ , രോഗലക്ഷണങ്ങളും കാരണങ്ങളും ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ആപ് നല്‍കും. രോഗിക്ക് ചേരുന്ന മരുന്നും ഈ ആപ് നിര്‍ദേശിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.സിംഗപ്പൂരിലെ ഏതെങ്കിലും ക്ലിനിക് നല്‍കുന്ന കോഡ് ഉണ്ടെങ്കില്‍ മാത്രമേ അപ്ളിക്കേഷന്‍ ഉപയോഗിക്കാന്‍ സാധിക്കൂ .ആന്‍ഡ്രോയിഡ് മാര്‍ക്കെറ്റില്‍ നിന്ന് ആളുകള്‍ക്ക് ആപ്ലിക്കേഷന്‍ ലഭ്യമാകും .ആപ്പിലെ വിവരങ്ങള്‍ ഫോണ്‍ നഷ്ടപ്പെട്ടാലും ചോര്‍ത്തിയെടുക്കാന്‍ സാധിക്കില്ല എന്ന പ്രത്യേകത കൂടിയുണ്ട് .2012 -ഇല്‍ തുടങ്ങിയ ഹീലിന്‍റ് ഇതിനോടകം 200,000 ഡോളര്‍ ആളുകളില്‍ നിന്നായി സമാഹരിച്ചുകഴിഞ്ഞു .മലേഷ്യയിലും ഈ ആപ്ലിക്കേഷന്‍റെ സേവനം എത്തിക്കുവനായി ശ്രമിക്കുന്നുവെന്ന് മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു .