സിംഗപ്പൂര്‍ വാഹനങ്ങള്‍ക്ക് പ്രവേശനനികുതി ഏര്‍പ്പെടുത്താന്‍ മലേഷ്യയുടെ നീക്കം

0

ജോഹോര്‍ ബാഹ്രു : സിംഗപ്പൂരില്‍ നിന്ന് മലേഷ്യയിലെ ജോഹോറിലേക്ക് പ്രവേശിക്കുന്ന സിംഗപ്പൂര്‍ വാഹനങ്ങള്‍ക്ക് പ്രവേശനനികുതി ഏര്‍പ്പെടുത്താന്‍ മലേഷ്യന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.മലേഷ്യന്‍ കാറുകള്‍ സിംഗപ്പൂരിലേക്ക് പ്രവേശിക്കുവാന്‍ നല്‍കിയിരുന്ന 20 ഡോളര്‍ 35 ആക്കി ഉയര്‍ത്തിയതിനു പിന്നാലെയാണ് മലേഷ്യയുടെ നടപടി .വലിയ വാഹനങ്ങള്‍ സിംഗപ്പൂരിലേക്ക് പ്രവേശിക്കുവാന്‍ 40 ഡോളര്‍ നല്‍കേണ്ടിവരും.ഇതിനുമുന്‍പ്  10 ഡോളര്‍ മാത്രമായിരുന്നു വലിയ വാഹനങ്ങളുടെ നികുതി .

എന്നാല്‍ സിംഗപ്പൂര്‍ കാറുകള്‍ക്ക് 35 ഡോളര്‍ ഈടാക്കില്ലെന്നും സിംഗപ്പൂര്‍ നിവാസികള്‍ മലേഷ്യയിലേക്ക് വരുന്നത് ഇതുമൂലം കുറയില്ലെന്നും മലേഷ്യ വ്യക്തമാക്കി .20 റിന്‍ഗ്ഗിറ്റ് ( 7.5 സിംഗപ്പൂര്‍ ഡോളര്‍ ) മാത്രം ഈടാക്കിയാല്‍ മതിയെന്നാണ് മലേഷ്യന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത് .എന്നാല്‍ മലേഷ്യന്‍ സര്‍ക്കാരിന്റെ ഈ നടപടിയെക്കുറിച്ച് സിംഗപ്പൂര്‍ ട്രാന്‍സ്പോര്‍ട്ട് മിനിസ്ട്രി അന്വേഷിക്കുന്നുണ്ട് .താരതമ്യേനെ സിംഗപ്പൂരില്‍ കാറുകള്‍ വാങ്ങുവാന്‍ ചെലവ് കൂടുതല്‍ ആയതുകൊണ്ടാണ്‌ മലേഷ്യന്‍ കാറുകള്‍ സിംഗപ്പൂരിലേക്ക് വരുന്നതിനു നികുതി ഏര്‍പ്പെടുത്തുന്നതെന്നാണ് സിംഗപ്പൂര്‍ പറയുന്നത് .കൂടാതെ രാത്രി സമയങ്ങളിലും ,വാരാന്ത്യത്തിലും ,സ്കൂള്‍ അവധിക്കാലത്തും ,വര്‍ഷത്തില്‍ 10 ദിവസവും മലേഷ്യന്‍ വാഹനങ്ങള്‍ക്ക് സൌജന്യമായി സിംഗപ്പൂരില്‍ പ്രവേശിക്കാം .

സിംഗപ്പൂര്‍ നീക്കത്തിന് മലേഷ്യ നല്‍കിയ മറുപടി സ്ഥിരമായി മലേഷ്യയില്‍ പോകുന്ന സിംഗപ്പൂര്‍ വാഹനങ്ങള്‍ കൈവശമുള്ളവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് .