സിംഗപ്പൂര്‍ ജനത, ഇവിടുത്തെ പ്രധാന വംശജരെ മാത്രം നോക്കിക്കാണാതെ, ഇവിടെ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ എല്ലാവരെയും ജാതി-മത-ദേശ-ഭാഷാ ഭേദമെന്യേ മനസ്സിലാക്കാനും സഹകരിക്കാനും മുന്നോട്ടു വരണമെന്ന് വിദ്യാഭ്യാസ മന്ത്രി ശ്രീ ഹെംഗ് സ്വീ കീറ്റ് പറഞ്ഞു. ഇന്നലെ പാസിറിസിലെ ഏലിയാസ് പാര്‍ക്ക് പ്രൈമറിസ്കൂളില്‍ നടന്ന "റേഷ്യല്‍ ഹാര്‍മണി" ദിവസത്തോടനുബന്ധിച്ച്, കുട്ടികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിംഗപ്പൂര്‍ പോലെയുള്ള നാനാത്വമായ സംസ്കാരങ്ങള്‍ ഒരുമിച്ചു കഴിയുന്നൊരു രാജ്യത്ത്, സാംസ്കാരിക സമന്വയങ്ങളും, പരസ്പര
സാഹോദര്യവും അനിവാര്യമാണെന്നും, അത് ദേശത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയില്‍ കാര്യമായ സംഭാവന ചെയ്യുമെന്നും അദ്ദേഹം കുട്ടികളെ ഉല്‍ബോധിപ്പിച്ചു.