ആധാര്‍ ഊഹാപോഹങ്ങള്‍ക്ക് വിരാമം!

0

പുതിയ സര്‍ക്കാര്‍, ആധാറും അതിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേരെ മെല്ലെപ്പോക്ക് നയം സ്വീകരിക്കുമെന്നുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമം! ആധാര്‍, ഡയരക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര് (DBT)‍, എന്നീ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നുറപ്പായി.
 
യുനിക് ഐടെന്റിഫികേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ന്‍റെ മുന്‍ചെയര്‍മാന്‍ നന്ദന്‍ നിലകാനി, പ്രധാനമന്ത്രി, ധനകാര്യമന്ത്രി എന്നിവരുമായി ഈയിടെ നടത്തിയ ചര്‍ച്ചയില്‍, സര്‍ക്കാര്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ ആര്‍ജ്ജവത്തോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. ദേശീയ ധനകാര്യബജറ്റില്‍, ഇതിനായി നേരത്തെ നിശ്ചയിച്ചതിലും ഏകദേശം 480 കോടി രൂപയോളം, അധികം നീക്കിവെക്കുകയുമുണ്ടായി.
 
2009 ല്‍ ആണ് നിലകാനിയെ  "യുനിക് ഐടെന്റിഫികേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ" യുടെ തലവനായി കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍ ആധാര്‍ കാര്‍ഡിന് വേണ്ടിയുള്ള വിവരശേഖരണത്തിലും, കാര്‍ഡ് നിര്‍മാണ-വിതരണത്തിലും ഒരുപാട് അപാകതകള്‍ ഉണ്ടായതിനെതുടര്‍ന്ന് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.