സിംഗപ്പൂരിലേക്കുള്ള മലേഷ്യന്‍ ബസുകള്‍ നടത്തിയ സമരം ഒത്തുതീര്‍പ്പാക്കി

0

വുഡ് ലാണ്ട്സ് : മലേഷ്യയില്‍ നിന്ന് സിംഗപ്പൂരില്‍ ജോലി ചെയ്യുന്നവരുമായി വരുന്ന ബസുകള്‍ ജോഹോര്‍ ബാഹ്രു ഇമിഗ്രേഷനില്‍ നടത്തിയ സമരത്തില്‍ ജനങ്ങള്‍ വലഞ്ഞു.കൃത്യ സമയത്ത് ജോലിക്കെത്താന്‍ പറ്റാതെ അനേകം ആളുകള്‍ ഇമിഗ്രേഷനില്‍ കുടുങ്ങി.തുടര്‍ന്ന് കാല്‍നടയായി വുഡ് ലാണ്ട്സ് ഇമിഗ്രേഷനില്‍ എത്തിയശേഷമാണ് യാത്രക്കാര്‍ ജോലി സ്ഥലങ്ങളിലേക്ക് എത്തിച്ചേര്‍ന്നത്.

ഇതേസമയം സിംഗപ്പൂരില്‍ നിന്നുള്ള ബസുകളും സര്‍വീസ് മരവിപ്പിച്ചത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.എന്നാല്‍ 8 മണിയോടെ മലേഷ്യന്‍ സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെടുകയും താല്‍ക്കാലികമായി പരിഹരിക്കുകയും ചെയ്യുകയായിരുന്നു .സിംഗപ്പൂരിലേക്കുള്ള വാഹനങ്ങളുടെ ടോള്‍ മലേഷ്യ  ഉയര്‍ത്തിയതാണ് സമരത്തിന്‌ കാരണം.ഇതിന് ആനുപാതികമായി സിംഗപ്പൂരും വരുന്ന ആഴ്ചകളില്‍ ടോള്‍ ഉയര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്.