പ്രവാസി എക്സ്പ്രസ് ഇന്ത്യ എഡിഷന്‍ ആരംഭിക്കുന്നു

0

പ്രവാസി എക്സ്പ്രസ് ഇന്ത്യ എഡിഷന്‍ ആഗസ്റ്റ് 24 –ന് ആരംഭിക്കും. 2012-ല്‍ മലയാളം-ഇംഗ്ലീഷ് ദ്വിഭാഷാ പത്രമായ്‌ സിംഗപ്പൂരില്‍ തുടങ്ങിയ പ്രവാസി എക്സ്പ്രസിന് ചുരുങ്ങിയ കാലയളവില്‍ത്തന്നെ മലയാള മാധ്യമരംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിക്കാനായി. പത്ര വാര്‍ത്തകളോടൊപ്പം തന്നെ, മലയാളി സംസ്കൃതിയെ പരിപോഷിപ്പിക്കുന്നതിനും, സംസ്കാരത്തെ, ആചാരങ്ങളെ, ആഘോഷങ്ങളെയെല്ലാം  സംതൃപ്ത വായനയുടെ താളുകളിലാക്കി നല്‍കാന്‍ പ്രവാസി എക്സ്പ്രസിനു കഴിഞ്ഞു. കല, സാഹിത്യം, സംഗീതം, ശാസ്ത്ര സാങ്കേതികം, കായികം തുടങ്ങി എല്ലാ മേഖലകളിലും ശ്രദ്ധിക്കുവാനും വസ്തുനിഷ്ഠമായി വിലയിരിത്തുവാനും, പ്രതിഭകളെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുവാനും പ്രവാസി എക്സ്പ്രസ്‌ മുന്‍കൈ എടുത്തിട്ടുണ്ട്..

ലോകമെമ്പാടുമുള്ള മലയാളികളെ ബന്ധിപ്പിക്കുന്നതിന്‍റെ ഭാഗമായ്‌ പ്രവാസി എക്സ്പ്രസ്‌ ഇന്ത്യ ഓണ്‍ലൈന്‍ എഡീഷന്‍ ബാംഗ്ലൂരില്‍നിന്നും ആരംഭിക്കുകയാണ്..www.pravasiexpress.in   എന്ന ന്യൂസ് വെബ്സൈറ്റ് ആഗസ്റ്റ്‌ 24 ന് പ്രവര്‍ത്തനമാരംഭിക്കും. പത്രമാധ്യമ രംഗങ്ങളിലെ പരിചയസമ്പന്നരും, പ്രസസ്തരായ എഴുത്തുകാര്‍ക്കുമൊപ്പം വിവിധ മേഖലകളില്‍ നിന്നുമുള്ള യുവാക്കളും പ്രവാസി എക്സ്പ്രസ്-ഇന്ത്യ എഡിറ്റോറിയലില്‍ ഭാഗമാകും.

മലയാളത്തിലുള്ള എഡിറ്റോറിയലുകളോടൊപ്പം ഇംഗ്ലീഷ് എഡിറ്റോറിയലുകള്‍ യുവതലമുറയെ പ്രാത്സാഹിപ്പിക്കാനും, വിവിധ ഭാഷാ സമൂഹങ്ങളുടെ ഉദ്‌ഗ്രഥനം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.

വിവിധ രാജ്യങ്ങളിലെ പ്രവാസികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ത്തകളിലൂടെ കൂടുതല്‍ ശക്തി പകരുന്ന പ്രവാസി എക്സ്പ്രസ്‌, ഇന്ത്യ എഡീഷനിലൂടെ ഇന്ത്യന്‍ മലയാളികളുടെ എല്ലാ നല്ല പ്രവര്‍ത്തങ്ങള്‍ക്കുമുള്ള പരിപൂര്‍ണ്ണ പിന്തുണയും,  അത് ലോകമെമ്പാടും എത്തിക്കുന്നതിനുമുള്ള ദൌത്യവും ഏറ്റെടുക്കുകയാണ്..

പ്രവാസി എക്സ്പ്രസ്‌ ഇന്ത്യ എഡീഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക്, സംഘടനകളുടെയും, എല്ലാ വ്യക്തികളുടെയും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു..

പ്രവാസി എക്സ്പ്രസ് ഇന്ത്യ ലോഞ്ച് വിശദാംശങ്ങള്‍ പ്രവാസി എക്സ്പ്രസ് ഇന്ത്യ വെബ്സൈറ്റില്‍ താമസിയാതെ ലഭ്യമാകും

Please Book mark www.pravasiexpress.in  and follow us : www.facebook.com/PravasiExpressIndia

Twitter: @pexpressindia