രുചിയൂറും ഏത്തപ്പഴം നിറച്ചത് വീട്ടിലുണ്ടാക്കാം!

0


വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് ഏത്തപ്പഴം  നിറച്ചത്.  മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേപോലെ ഈ വിഭവം ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്.

ആവശ്യമുള്ളവ :

  ഏത്തപ്പഴം പഴുത്തത് : 1
  തേങ്ങ ചിരകിയത് : അര കപ്പ്‌
  പഞ്ചസാര :2 ടീസ്പൂണ്‍
  ഏലയ്ക്ക : ഒരെണ്ണം
   എണ്ണ :1 ടീ സ്പൂണ്‍

പാചകം ചെയുന്ന വിധം :

 1 ഏത്തപ്പഴം 10 മിനുട്ട് പുഴുങ്ങി എടുക്കുക .(മൈക്രോവേവ്  ആണെങ്കിൽ 5 മിനുട്ട്) .
 2 തേങ്ങ ,പഞ്ചസാര ,ഏലയ്ക്ക മിക്സ്‌ ചെയ്തെടുക്കുക .
 3 ഏത്തപ്പഴം ഒരു ഭാഗം വരിഞ്ഞെടുത്ത് ഈ കൂട്ട് നിറയ്ക്കുക .
4 ദോശ കല്ലിൽ എണ്ണ ഒഴിച്ച് ചൂടാക്കി ഏത്തപ്പഴം എല്ലാ ഭാഗവും നന്നായി ബ്രൌണ്‍ നിറമാകും  വരെ വേവിച്ചെടുക്കുക.

Stuffed Banana

Ingredients:
 
  Banana(Ethappazham) : 1 no
  Grated coconut : 3 tsp
  Sugar : 2 tsp
  Cardamom : 1 no crushed
  Oil : 1 tsp

Cooking method:

 1 Boil banana with the skin on for 10 min.
 2 When banana is cooked,peel the skin and make a groove for stuffing.
 3 Make a mixture of grated coconut,sugar and cardomom and fill it in the banana.
 4 Heat a pan with a teaspoon of oil and pan roast the banana until it turns golden brown in colour.
           
Delicious stuffed banana is now ready to serve.