കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് വടക്കന്‍ കേരളത്തിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ തുടങ്ങി

0

കൊച്ചി : രാത്രിയില്‍ കൊച്ചി എയര്‍പോര്‍ട്ടിലെത്തുന്ന വടക്കന്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആശ്വാസമായി കെ.എസ്.ആര്‍.ടി.സി പുതിയ സര്‍വീസുകള്‍ തുടങ്ങി.തൃശൂര്‍ , ഗുരുവായൂര്‍ ,പൊന്നാനി എന്നിവിടങ്ങളിലേക്ക് പതിയ 9 സര്‍വീസുകള്‍ തുടങ്ങിയതായി കെ.എസ്.ആര്‍.ടി.സി അറിയിച്ചു.പുലര്‍ച്ചെ 2.30 മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.ഒന്നര മണിക്കൂര്‍ കൊണ്ട് തൃശൂരിലും മൂന്ന് മണിക്കൂര്‍ കൊണ്ട് പൊന്നാനിയിലും എത്തുന്ന രീതിയില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് ക്രമീകരിച്ചിരിക്കുന്നത് .

ആദ്യമായാണ് കെ.എസ്.ആര്‍.ടി.സി കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ തുടങ്ങുന്നത് .മലേഷ്യ ,സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കോഴിക്കോട് എയര്‍പോര്‍ട്ടിലേക്ക് വിമാനസര്‍വീസ് ഇല്ലാത്തതിനാല്‍ കൊച്ചി എയര്‍പോര്‍ട്ടിനെ ആശ്രയിക്കുന്ന മലബാറിലെ പ്രവാസികള്‍ക്ക് ആശ്വാസമാണ് പുതിയ ബസ് സര്‍വീസുകള്‍ .നാല് സര്‍വീസുകള്‍ തൃശൂരിലെക്കും ,മൂന്ന് സര്‍വീസുകള്‍ ഗുരുവായൂരിലേക്കും ,രണ്ടു സര്‍വീസുകള്‍ പൊന്നാനിയിലേക്കുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത് .ഗള്‍ഫില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഈ സര്‍വീസ് ഉപയോഗപ്രഥമായിരിക്കും എന്ന് കെ.എസ്.ആര്‍.ടി.സി അധികൃധര്‍ പറഞ്ഞു .

നിരക്കുകള്‍ 

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് – തൃശൂര്‍             = 44 രൂപ 

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് – ഗുരുവായൂര്‍  = 66 രൂപ 

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് – പൊന്നാനി      = 85 രൂപ 

വിമാനസമയവും ,മറ്റു ആവശ്യങ്ങളും പരിഗണിച്ചു റൂട്ടുകളും സമയവും പുനക്രമീകരിക്കാന്‍ കെ.എസ്.ആര്‍.ടി.സി  തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട് .