ജീന്‍സ് പരാമര്‍ശം: വായനക്കാരുടെ പ്രതികരണം

0

ഇന്നലെ പ്രവാസി എക്സ്പ്രസില്‍ സാഗര്‍ നിലമ്പൂര്‍-ന്‍റെ കുറിപ്പ് വായിച്ചു . അത് ആരംഭിക്കുന്നത് ഇങ്ങനെയാണ് , " ജീന്‍സ് വിഷയത്തില്‍ ലോകത്തെമ്പാടും ഉള്ള സോഷ്യല്‍ മീഡിയ കൂലിത്തോഴിലാളികള്‍ യേശുദാസിനെ പഞ്ഞിക്കിട്ടു കൊണ്ടിരിക്കുകയാണല്ലോ ".

സോഷ്യല്‍ മീഡിയയില്‍ ഉള്ളവര്‍ മുഴുവന്‍ കൂലി തൊഴിലാളികള്‍ ആണെന്ന വിവരം അദ്ദേഹത്തിനു എവിടുന്നാണ് കിട്ടിയതെന്നറിയില്ല , ഇനി അദ്ദേഹം അത്തരത്തില്‍ ഒരു സോഷ്യല്‍ മീഡിയ തൊഴിലാളി ആയതു കൊണ്ടാണെന്ന് തോന്നുന്നു ബാക്കിയുള്ളവരെ കൂടി അതെ ഗണത്തില്‍ പെടുത്തുന്നത് .

ഇനി അദ്ദേഹം പറയുന്ന വേറൊരു വാദഗതി ജനാധിപത്യത്തിന്‍റെയും അമിത സ്വാതന്ത്ര്യത്തിന്‍റെയും ഉപോല്‍പ്പന്നം ആണ് പോലും ആളുകള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ !! എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് അദ്ദേഹം അത്തരം അഭിപ്രായം പറയുന്നതെന്നറിയില്ല , എങ്കിലും ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു , ജനാധിപത്യം എന്നത് ഒരാള് പറയുന്നതിന് കയ്യടിക്കുന്ന പരിപാടിയല്ല മറിച്ച് , വിരുദ്ധഭിപ്രയം രേഖപ്പെടുത്തുന്ന ഒരിടം കൂടിയെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്‌ .. അവിടെ യോജിക്കാനും വിയോജിക്കാനും ഉള്ള മേഖലകള്‍ ഉണ്ടാകണം . ആളുകള്‍ക്ക് ഭയമില്ലാതെ അഭിപ്രായം പറയാനുള്ള ശേഷിയും ഉണ്ടാകണം .

വീട്ടിലെ കാരണവന്മാര്‍ പറയുന്നത് പോലെ വസ്ത്രം ധരിക്കുന്ന ശീലം മലയാളിക്കില്ല എന്ന് തന്നെ അദ്ദേഹം പറയുന്നുണ്ട് . അത് കൊണ്ട് തന്നെ യേശുദാസിന്‍റെ അഭിപ്രായ പ്രകടനം ആവശ്യമില്ലാത്തത് ആയിരുന്നു എന്ന് അദ്ദേഹം വ്യന്ഗ്യമായി സമ്മതിക്കുകയാണ് .
 
ഇനി യേശുദാസ് പറഞ്ഞ കാര്യത്തിലേക്ക് വരാം . സ്ത്രീകള് ജീന്‍സ് ഉള്‍പ്പടെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ട് ആണുങ്ങളുടെ നിയന്ത്രണം പോകുന്നു എന്നാണു അദ്ദേഹം പറഞ്ഞത് . ഇതു ഒരു സ്ത്രീ വിരുദ്ധ പരാമര്‍ശം ആയതു കൊണ്ടല്ല ഞാന്‍ എതിര്‍ക്കുന്നത്- മറിച്ച്, പുരുഷ വിരുദ്ധ പരാമര്‍ശം ആയതു കൊണ്ടാണ് . സ്ത്രീകളുടെ വസ്ത്ര ധാരണം മൂലമാണ് സ്ത്രീ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതെന്നുള്ള വിവരം യേശുദാസിന് എവിടുന്നാണ് കിട്ടിയത് ?

വീട്ടില്‍ കിടുന്നുറങ്ങുന്നവരെയും പിഞ്ചു കുട്ടികളെയും വൃദ്ധകളെയും പീഡിപ്പിക്കുന്നത് അവർ ധരിച്ച വേഷം കൊണ്ടാണോ ? ഇനി ജീന്‍സ് പോലുള്ള വേഷങ്ങള്‍ ധരിച്ചാല്‍ അവരെ പീഡിപ്പിക്കണം എന്ന് ആരാണ് പറഞ്ഞത് ? അത് പോലുള്ള വേഷങ്ങള്‍ ധരിച്ചവരെ കാണുമ്പോള്‍ ഇളക്കം ഉണ്ടാകുന്നുവെങ്കില്‍ അത്തരക്കാരെ ചികല്‍സിക്കുകയാനു വേണ്ടത് . അല്ലാതെ സദാചാര പോലിസിംഗ് നടത്തുകയല്ല വേണ്ടത് . ഒരു വ്യക്തി എന്ത് രീതിയിലുള്ള വസ്ത്രം ധരിക്കണം എന്നത് അയാളുടെ വ്യക്തിപരമായ കാര്യമാണ് . അതില്‍ സമൂഹവും ഭരണകൂടവും ഇടപെടുന്നത് തികച്ചും ജനാധിപത്യ വിരുദ്ധവും ഫാസിസവുമാണ്‌ .. അതിനെ യാതൊരു രീതിയിലും അംഗീകരിക്കാന്‍ ആവുകയില്ല .. "

എന്‍റെ എല്ലാം എല്ലാം അല്ലേ , എന്‍റെ ചേലൊത്ത ചെമ്പരുന്തല്ലേ , നിന്‍റെ മാറിലെ മായാ ചന്തന പൊട്ട് എനിക്കല്ലേ " എന്നൊക്കെ പാടി മലയാളികളെ ഉദ്ധരിക്കുന്ന യേശുദാസ് തന്നെ പറയണം സ്ത്രീകളുടെ വസ്ത്ര ധാരണം ആണ് പീഡനം ഉണ്ടാക്കുന്നതെന്ന് …

-അയച്ചത്: വിനോയ്‌ ജോസഫ്‌

—————————————–
കോളങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ തികച്ചും വ്യക്തിപരമാണ്. അവ പ്രവാസി എക്സ്പ്രസ്സിന്‍റെ അഭിപ്രായങ്ങളല്ല!