ഇന്ത്യയിൽ നിന്നു തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലേക്ക് യാത്ര ചെയ്യാനുള്ള ഹൈവേ നിര്‍മ്മാണം ആരംഭിക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഇന്ത്യയും മ്യാന്‍മറുമാണ് ഈ ധാരണാപത്രത്തില്‍ ഇപ്പോള്‍ ഒപ്പ് വച്ചിരിക്കുന്നത്.. 2017 ഓടെ ഇന്ത്യയില്‍ നിന്ന് തായ്‌ലന്‍ഡിലേക്കുള്ള റോഡ് നിര്‍മാണം പൂര്‍ത്തിയായേക്കും. നാലു വരി പാതയാണു നിര്‍മിക്കുന്നത്. മ്യാന്‍മറിലൂടെ തായ്‌ലന്‍ഡില്‍ എത്തുന്ന പാത അധികം താമസിയാതെ കോംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിലേക്കും നീട്ടും. ഈ പാതയെ സൂപ്പര്‍ ഹൈവേയായി ഉയര്‍ത്താനാണു തീരുമാനിച്ചിരിക്കുന്നതെന്നു ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ ഗുവാഹത്തിയില്‍ നിന്നു ബാങ്കോക്കിൽ എത്താൻ 33 മണിക്കൂർ മതിയാകും.
ഭാവിയില്‍ ഈ ഹൈവേ മലേഷ്യ-സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് നീട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.