എയര്‍ ഏഷ്യ -മലിന്‍ഡോ നിരക്കുയുദ്ധം തുടരുŐ

മലിന്‍ഡോ വീണ്ടും നിരക്കുകള്‍ കുറച്ചു.മലിന്‍ഡോ സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് കൊലാലംപൂര്‍ വഴി സര്‍വീസ് തുടങ്ങിയപ്പോള്‍ പ്രഖ്യാപിച്ച S$270 റിട്ടേണ്‍ ടിക്കറ്റിനു മറുപടിയായി കഴിഞ്ഞ ആഴ്ചയാണ് എയര്‍ ഏഷ്യ നിരക്കുകള്‍ കുറച്ച് S$257 റിട്ടേണ്‍ ടിക്കറ്റുകള്‍ വില്‍ക്കുവാന്‍ തുടങ്ങിയത്.എന്നാല്‍ എയര്‍ ഏഷ്യയുമ

കൊലാലംപൂര്‍ : മലിന്‍ഡോ വീണ്ടും നിരക്കുകള്‍ കുറച്ചു.മലിന്‍ഡോ സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് കൊലാലംപൂര്‍ വഴി  സര്‍വീസ് തുടങ്ങിയപ്പോള്‍ പ്രഖ്യാപിച്ച S$270  റിട്ടേണ്‍ ടിക്കറ്റിനു മറുപടിയായി കഴിഞ്ഞ ആഴ്ചയാണ് എയര്‍ ഏഷ്യ നിരക്കുകള്‍ കുറച്ച് S$257  റിട്ടേണ്‍ ടിക്കറ്റുകള്‍ വില്‍ക്കുവാന്‍ തുടങ്ങിയത്.എന്നാല്‍ എയര്‍ ഏഷ്യയുമായി നേരിട്ട് മത്സരിക്കാന്‍ തന്നെയാണ് മലിന്‍ഡോയുടെ നീക്കം. ഏറ്റവും പുതിയ ഓഫര്‍ പ്രകാരം സിംഗപ്പൂര്‍ -കൊച്ചി ടിക്കറ്റിനു വെറും S$212 (10,000 രൂപ)  നല്‍കിയാല്‍ മതിയാകും .30 കി.ഗ്രാം  ബാഗേജ് ,ഭക്ഷണം ഉള്‍പ്പടെയാണ് മലിന്‍ഡോയുടെ ഈ ഓഫര്‍ .വിനോദസഞ്ചാരികള്‍ക്കും പ്രവാസികള്‍ക്കും സന്തോഷം നല്‍കുന്നതാണ് ഏറ്റവും പുതിയ ഓഫര്‍.ആളുകള്‍ വര്‍ഷത്തില്‍ പല തവണ നാട്ടിലേക്ക് യാത്ര ചെയ്യുവാന്‍ പ്രചോദനം നല്‍കുന്നതാണ് പുതിയ നിരക്കുകള്‍ .നിരക്കുയുദ്ധം മൂലം ഡിസംബര്‍ കാലയളവിലെ ടിക്കറ്റ് നിരക്കുകളിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവുകള്‍ കാണുന്നുണ്ട് .

സിംഗപ്പൂരില്‍ നിന്ന് കൊലാലംപൂര്‍ വഴി കൊച്ചിയിലേക്കുള്ള കുറഞ്ഞ നിരക്കുകള്‍  മലിന്‍ഡോ എയര്‍             - S$212 എയര്‍ ഏഷ്യ                  - S$257 മലേഷ്യന്‍ എയര്‍ലൈന്‍സ്‌   - S$319 സിംഗപ്പൂര്‍ നേരിട്ട് കൊച്ചിയിലേക്കുള്ള കുറഞ്ഞ നിരക്കുകള്‍  സില്‍ക്ക് എയര്‍                - S$469 ടൈഗര്‍ എയര്‍                  - S$310

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ