മലേഷ്യയില്‍ വെള്ളപ്പൊക്കം : ഒന്നര ലക്ഷത്തിലധികം ആളുകളെ സുരക്ഷാ സ്ഥാനത്തെക്ക് മാറ്റി

0

കൊലാലമ്പൂര്‍ : മലേഷ്യയില്‍ എട്ടു സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കിയ വെള്ളപ്പൊക്കത്തി ലകപ്പെട്ടവരില്‍ ഒന്നര ലക്ഷത്തിലധികം ആളുകളെ സുരക്ഷാ സ്ഥാനത്തെക്ക് മാറ്റി . യു എസ് പര്യട നത്തിലായിരുന്ന പ്രധാനമന്ത്രി നജീബ് റസാക്ക് സന്ദര്‍ശനം വെട്ടിച്ചുരുക്കി ദുരിതബാധിതപ്രദേശമായ കേലന്റാനില്‍ എത്തി. ഹവായിയില്‍ ആയിരുന്ന പ്രധാനമന്ത്രി പൊതുജനങ്ങളുടെ വിമര്‍ശനത്തെ തുടര്‍ന്നാണ് യാത്ര മതിയാക്കി തിരിച്ചെത്തിയത്.

രണ്ടു ദിവസത്തിനു മുന്‍പ് പ്രഖ്യാപിച്ച 50 മില്ല്യന്‍ റിങ്ങറ്റിനു പുറമേ 500 മില്ല്യന്‍ റിങ്ങറ്റിന്റെ ദുരിതാശ്വാസ സഹായം  കൂടി പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് ഇത്രയും വലിയ വെള്ളപ്പൊക്കം ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മലേഷ്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചിരിക്കുന്നത് . ഈ വര്‍ഷം അഭൂതപൂര്‍വമായ മഴയാണ് ഈ മേഖലകളില്‍ പെയ്തത്.

വെള്ളപ്പൊക്ക ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ പുരോഗതി പ്രധാനമന്ത്രി നജീബ് റസാക്ക് ദേശീയ സുരക്ഷാ കൌണ്‍സില്‍ , ദേശീയ ദുരന്ത നിവാരണ സേന , സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരുമായി വിലയിരുത്തി .