ഏതു ദുരന്തവും അത് എത്ര ദാരുണമായാലും ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്. അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് മനുഷ്യവര്‍ഗ്ഗം ഇത്രത്തോളം പുരോഗമിച്ചത്. എയര്‍ ഏഷ്യ ഫ്ലൈറ്റ് QZ 8501 അപ്രത്യക്ഷമായി മൂന്നാം ദിവസം കടലില്‍ നിന്നും ഒരു മൃതദേഹം ലഭിച്ചു. അത് കടലില്‍ പൊങ്ങിക്കിടക്കുന്ന ദൃശ്യം എല്ലാവരും കണ്ടതാണ്. മൃതദേഹത്തില്‍ വസ്ത്രങ്ങളോ, ചെരിപ്പോ കണ്ടിരുന്നില്ല. അണ്ടര്‍വെയര്‍ മാത്രമായിരുന്നു വേഷം. ഈ ചിത്രം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. അദ്ദേഹം സ്വയം വിവസ്ത്രനായെന്നെ നമുക്ക് അനുമാനിക്കാന്‍ കഴിയുകയുള്ളൂ. എപ്പോഴാണ് അദ്ദേഹം വസ്ത്രം അഴിച്ചു മാറ്റിയത്? വിമാനം വെള്ളത്തില്‍ പതിച്ചതിനു ശേഷവും അദ്ദേഹം ബോധവാനായിരുന്നു എന്നല്ലേ സൂചന? അങ്ങനെയെങ്കില്‍ മറ്റുപലരും അങ്ങനെ ഉണ്ടാവാന്‍ സാധ്യതയില്ലേ? അതോ വസ്ത്രത്തോടുകൂടെ വിമാനത്തിനു പുറത്തുവന്നശേഷം നീന്തുന്നതിനിടയില്‍ വസ്ത്രം അഴിച്ചുമാറ്റിയതാണോ? അദ്ധേഹത്തിന്‍റെ ശരീരത്തില്‍ പരുക്കുകള്‍ ഉണ്ടായിരുന്നോ? മരണകാരണം എന്തായിരുന്നു? വിമാനം കടലില്‍ പതിച്ചപ്പോള്‍ ഉണ്ടായ ഷോക്ക് ആണോ? എങ്കില്‍ വസ്ത്രം അഴിച്ചുമാറ്റിയതെങ്ങനെ? നീന്തുന്നതിനിടയില്‍ തളര്‍ന്നാണോ മരിച്ചത്? അതോ ശ്വാസം മുട്ടിയോ? അദ്ധേഹത്തിന്‍റെ കുടുംബാംഗങ്ങളില്‍ നിന്നും വസ്ത്രത്തിന്‍റെ വിശദാംശങ്ങള്‍ ശേഖരിക്കാം. അദ്ദേഹം നല്ലതുപോലെ നീന്തുന്ന ആളായിരുന്നോ എന്നും അറിയണം. അവസാനം അദ്ദേഹം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെടുക്കാന്‍ ശ്രമിക്കണം.
ദുരന്തത്തിനു കാരണം കാലാവസ്ഥ എന്ന്‍ എല്ലാ വിദഗ്ദ്ധരും അഭിപ്രായപ്പെട്ടിരിക്കുന്നു. പൂജ്യത്തിന് 80 ഡിഗ്രി സെല്‍ഷ്യസ് താഴെ താപമുള്ള നിമ്പോസ്ട്രാറ്റസ് മേഘങ്ങളില്‍ പതിക്കുന്നതിനു മുന്‍പ് പൈലറ്റിനു ഒരു ദുരന്ത സന്ദേശം അയക്കാനുള്ള സമയം പോലും ലഭിച്ചിരുന്നില്ല. ദിശ മാറ്റി പറക്കാന്‍ അനുവാദം ചോദിക്കുകയും ചെയ്തു. അനുവാദം ലഭിക്കാത്തതിനാല്‍ പൈലറ്റിനു ഒരു മാര്‍ഗ്ഗമെ ഉണ്ടായിരുന്നുള്ളൂ. ഉയരത്തിലേക്ക് പറക്കുക. 45000 അടി ഉയരത്തിലേക്ക് വിമാനം പറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മിനിറ്റില്‍ 12000 അടി താഴേക്ക് പതിക്കുകയായിരുന്നു. എത്ര ദൂരത്തില്‍ വച്ചാണ് വിമാനത്തിലെ റഡാര്‍ സംവിധാനത്തിന് ഇത്തരം മാരക മേഘങ്ങളെ കണ്ടെത്താന്‍ കഴിയുക എന്ന്‍ വ്യക്തമാക്കണം. വിമാനം പുറപ്പെടുന്നതിനു മുന്‍പ് പൈലറ്റിന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ അപായ സൂചന ലഭിച്ചിരുന്നുവോ? (ATC)എയര്‍ ട്രാഫിക് കണ്ട്രോളറിനും അപായ സൂചന ലഭിച്ചിരുന്നുവോ? വിമാനം പുറപ്പെടാനുള്ള അവസാന അനുമതി നല്‍കിയത് ആരായിരുന്നു? എന്തുകൊണ്ട് അപായസൂചന പരിഗണിച്ച് അനുമതി നിഷേധിച്ചില്ല? എന്തുകൊണ്ട് യാത്ര നീട്ടിവച്ചില്ല? എന്തുകൊണ്ട് മറ്റൊരു ദിശവഴി യാത്ര തുടരാന്‍ വിമാനത്തെ ഉപദേശിച്ചില്ല? ഈ സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ വകുപ്പിന്‍റെ പങ്ക് എന്ത്? കാലാവസ്ഥ നിരീക്ഷണ വകുപ്പിന്‍റെ പങ്ക് എന്ത്? ATC യുടെ പങ്ക് എന്ത്? കമ്പനി മാനെജ്മെന്റിന്‍റെ പങ്ക് എന്ത്? മേല്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ അവസാന തീരുമാനം എടുക്കാനുള്ള പരമാധികാരം ആര്‍ക്ക്? 162 ജീവന് ഉത്തരം നല്‍കേണ്ടത് ആരാണ്?
കാലാവസ്ഥ റിപ്പോര്‍ട്ട് ആരും തന്നെ ഗൌരവത്തില്‍ എടുത്തില്ല എന്നാണ് അനുമാനിക്കേണ്ടത്. ലോകത്തെ ഞെട്ടിച്ച 1912ലെ ടൈറ്റാനിക് ദുരന്തവുമായി ഈ സംഭവത്തിന് സാമ്യമുണ്ട്. ടൈറ്റാനിക് പോവുന്ന മാര്‍ഗത്തില്‍ ഒരു പടുകൂറ്റന്‍ മഞ്ഞുമല ഉണ്ടെന്നു മറ്റൊരു കപ്പല്‍ കണ്ടെത്തി ടൈറ്റാനിക്കിനു സന്ദേശം അയച്ചിരുന്നു. സന്ദേശം എഴുതി എടുത്ത റേഡിയോ ഓഫീസര്‍ ആ സന്ദേശം ഡ്യൂട്ടി ഓഫീസര്‍ക്കു കൈമാറാതെ മേശപ്പുറത്തു വച്ചിട്ട് അത്താഴം കഴിക്കാന്‍ പോയി. സന്ദേശം ഡ്യൂട്ടി ഓഫീസര്‍ക്കു കൈമാറിയിരുന്നെങ്കില്‍ മഞ്ഞുമലയുടെ സ്ഥാനം ചാര്‍ട്ടില്‍ രേഖപ്പെടുത്തുകയും ദുരന്തം ഒഴിവാക്കപ്പെടുകയും ചെയ്യുമായിരുന്നു.
കണ്ടെടുത്ത ചില മൃതദേഹങ്ങള്‍ സീറ്റ് ബെല്‍ട്ടുവഴി സീറ്റുമായി ബന്ധിച്ചിരുന്നു. വിമാനം പല കഷ്ണങ്ങളായി ചിതറി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കടലില്‍ പതിച്ചപ്പോഴാണോ അതോ കടലില്‍ താണതിനു ശേഷമാണോ ചിതറിയത്?
ഒരേ രാജ്യത്തില്‍ രെജിസ്റ്റര്‍ ചെയ്ത മൂന്ന് വിമാനങ്ങള്‍ ഒരേ വര്‍ഷം അപകടത്തില്‍പെട്ടത് മൂലം മറ്റു രണ്ടു രണ്ടു സംഭവങ്ങള്‍ കൂടി പുനര്‍വിചിന്തനം ചെയ്യാന്‍ നാം നിര്‍ബന്ധിതരാവുന്നു. MAS ഫ്ലൈറ്റ് 317 യുക്രേനിയന്‍ ആകശാതിര്‍ത്തിയില്‍ വച്ചാണ് വെടിയേറ്റ് വീണത്. 2014- വര്‍ഷത്തില്‍ യുദ്ധം നടക്കുന്ന ഒരേ ഒരു രാജ്യം യുക്രെയിന്‍ ആയിരുന്നു. ആരാണ് യുദ്ധഭൂമിയില്‍ കൂടി പറക്കാന്‍ അനുമതി നല്‍കിയത്? നെതര്‍ലന്‍ഡ്‌സ് അധികാരികള്‍ വിമാനത്തിന്‍റെ പാത (flight plan) യുദ്ധ ഭൂമിയില്‍ക്കൂടിയാന്നണെന്നു അറിഞ്ഞിരുന്നില്ലേ? വിമാനകമ്പനി ഏതാനും മൈലുകളോ അതോ ഇന്ധനമോ ലാഭിക്കാന്‍ ശ്രമിക്കുകയായിരുന്നുവോ? അല്‍പം ചിലവു കൂടിയാല്‍ പോലും മറ്റൊരു സുരക്ഷിത പാത എന്തുകൊണ്ട് തെരഞ്ഞെടുത്തില്ല? യുദ്ധഭൂമിയില്‍ക്കൂടെ പറക്കുന്നതിന് മുന്‍പ് യുദ്ധ ഇന്‍ഷുറന്‍സ് (war risk insurance) എടുത്തിരുന്നോ? കമ്പനിയുടെ ഇന്‍ഷുറന്‍സ് കമ്പനിയെ വിമാനത്തിന്‍റെ പാതയെക്കുറിച്ച് വിവരം നല്‍കിയിരുന്നോ?
MAS 317, QZ 8501 എന്നീ സംഭവങ്ങള്‍ ദൈവ നിശ്ചയമായിരുന്നെന്നു കരുതാം. എന്നാല്‍ എന്തുകൊണ്ട് അവസാന തീരുമാനങ്ങള്‍ എടുത്ത വ്യക്തികള്‍ യുദ്ധഭൂമിയെയും, 80 ഡിഗ്രി സെല്‍ഷ്യസ് മേഖപാളികളെയും ഒഴിവാകാന്‍ ശ്രമിച്ചില്ല എന്ന ചോദ്യം അവശേഷിക്കുന്നു.
MAS 370 സംഭവം ദൈവ നിശ്ചയമായിരുന്നു എന്ന്‍ ആരും കരുതുകയില്ല. വളരെ ആലോചിച്ച് ആരോ തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് വിമാനം പല രാജ്യങ്ങളിലെ റഡാര്‍ ശൃംഖലകളെ വെട്ടിച്ച് ആയിരക്കണക്കിന് മൈല്‍ സഞ്ചരിച്ചത്. ആരാണ് ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നതിന്നു ഒരു തുമ്പും ലഭിച്ചിട്ടില്ല.
എല്ലാ കപ്പലുകളിലും AIS(Automatic Identification System) ഇപ്പോള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ലളിതമായ ഈ ഉപകരണം വഴി ഒരു കപ്പലിന്‍റെ ഗതിയും സ്ഥാനവും രജിസ്റ്റര്‍ നമ്പരും 20 മൈല്‍ ചുറ്റളവിലുള്ള എല്ലാ കപ്പലുകളുടെയും റഡാര്‍ സ്ക്രീനില്‍ തെളിയും. ദുരന്തതില്‍പ്പെടുന്ന കപ്പലുകളെ അങ്ങനെ കണ്ടുപിടിക്കാനും സഹായമെത്തിക്കാനും ചുറ്റുമുള്ള കപ്പലുകള്‍ക്ക് കഴിയും. ഇതുപോലുള്ള ഉപകരണങ്ങള്‍ വിമാനത്തിലും സ്ഥാപിക്കാവുന്നതാണ്. വിമാനം കടലില്‍ പതിച്ചാല്‍ സ്വയം വേര്‍പ്പെട്ട് വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയും സ്ഥാനം (position coordinates) പ്രക്ഷേപണം ചെയ്യുന്നതുമായ ഒരു ഉപകരണം സ്ഥാപിക്കാവുന്നതാണ്. അങ്ങനെയുള്ള ഉപകരണം വിമാനത്തിന്‍റെ മുന്നിലും, പിന്നിലും, ചിറകുകളിലും വേണം. കൊടും കാട്ടിനകത്താണ് വിമാനം വീഴുന്നതെങ്കില്‍ സ്വയം വേര്‍പ്പെട്ട് ആകാശത്തില്‍ ഉയരുന്നതും വിമാന&