മലിന്‍ഡോ എയര്‍ തിരുവനന്തപുരം സര്‍വീസ് വ"

മലിന്‍ഡോ എയര്‍ തിരുവനന്തപുരം സര്‍വീസ് തുടങ്ങുവാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയും അതിനായുള്ള പരിശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍വീസ്തു ടങ്ങുവാന്‍ സാധിക്കാത്തതില്‍ ദുരൂഹത.ഇന്ത്യന്‍ സര്‍ക്കാര്‍ തലത്തില്‍ അനുമതി ലഭിക്കുവാന്‍ കാലതാമസം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ .എന്ന

കൊലാലംപൂര്‍ : മലിന്‍ഡോ എയര്‍ തിരുവനന്തപുരം സര്‍വീസ്  തുടങ്ങുവാന്‍ താല്‍പ്പര്യം  പ്രകടിപ്പിക്കുകയും അതിനായുള്ള പരിശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍വീസ്തു ടങ്ങുവാന്‍ സാധിക്കാത്തതില്‍ ദുരൂഹത.ഇന്ത്യന്‍ സര്‍ക്കാര്‍  തലത്തില്‍ അനുമതി ലഭിക്കുവാന്‍ കാലതാമസം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ .എന്നാല്‍ ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലേക്കുള്ള അനുമതി ആഴ്ചകള്ക്കു്ള്ളില്‍ നല്‍കിയപ്പോള്‍ തിരുവനന്തപുരം സര്‍വീസ്  വൈകിപ്പിക്കുന്നതില്‍ വ്യക്തമായ ലോബി പ്രവര്‍ത്തിക്കുന്നതായാണ്  സംശയം . അനുമതി ലഭിച്ചാല്‍ ഉടനെ തന്നെ സര്‍വീസ് തുടങ്ങുമെന്ന്  മലിന്‍ഡോ  എയര്‍ പ്രവാസി എക്സ്പ്രസിനോട് പറഞ്ഞു .എന്നാല്‍ എപ്പോള്‍ സര്‍വീസ്തുടങ്ങുവാന്‍ കഴിയുമെന്ന കാര്യത്തില്‍ വ്യക്തതയില്ല .തിരുവനന്തപുരം സര്‍വീസ്  തുടങ്ങുവാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയ ശേഷം നേപ്പാളിലേക്കും മലേഷ്യയുടെ മറ്റു ഭാഗങ്ങളിലേക്കും പുതിയ സര്‍വീസ്  ആരംഭിച്ചെങ്കിലും ഇന്ത്യന്‍ ഭാഗത്ത്‌ നിന്നുള്ള അനുമതി ലഭിക്കാത്തതിനാല്‍ സര്‍വീസ്  അനിശ്ചിതത്വത്തിലായിരിക്കുകയാണ് . മിനിസ്ട്രി ഓഫ് സിവില്‍ ഏവിയേഷന്‍ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ  വികസനത്തിന് വിപരീതമായ നയങ്ങളാണ് കാലാകാലങ്ങളായി എടുത്ത് കൊണ്ടിരിക്കുന്നത്.അത് കൂടാതെ തിരുവനന്തപുരം എയര്‍പോര്‍ട്ടിലേക്ക്  മലിന്‍ഡോ  എയര്‍ സര്‍വീസ്  തുടങ്ങുന്നതിനെ പരോക്ഷമായി കൊച്ചി ,മദുരൈ എയര്‍പോര്‍ട്ടുകള്‍ എതിര്ക്കുന്നുമുണ്ട്.തിരുവനന്തപുരം സര്‍വീസിന്  ബദലായി മലിന്‍ഡോ  എയറിനെ മദുരൈ ,കോയമ്പത്തൂര്‍ എന്നീ എയര്‍പോര്‍ട്ടുകളിലേക്ക്  ആകര്‍ഷിക്കുവാനുള്ള നീക്കങ്ങള്‍ക്ക്‌  ‌ സാധ്യത  വര്‍ദ്ധിക്കുകയാണ് . പ്രവാസി മലയാളികളുടെ ആവശ്യം പരിഗണിച്ചു മലിന്‍ഡോ എയറിന് തിരുവനന്തപുരം സര്‍വീസ്  തുടങ്ങുവാനുള്ള തടസ്സങ്ങള്‍ നീക്കുവാന്‍ ഇന്ത്യന്‍  സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഈ മേഖലയിലെ യാത്രക്കാര്‍ .

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്