പുതിയ മോഡ്യൂള്‍ സ്ഥാപിക്കാന്‍ ബഹിരാകാശ യ

ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ നിന്നും ഒരാഴ്ച കൊണ്ട് ബഹിരാകാശ യാത്രികരായ ടെറി വെര്‍ട്സും വില്‍ മോറും തങ്ങളുടെ മൂന്നാമത്തെ ഉദ്യമത്തിലൂടെ 800 അടി കേബിള്‍, 4 ആന്റിനകള്‍, 3 ലേസര്‍ റിഫ്ലെക്റ്ററുകള്‍ അടങ്ങിയ പുതിയ മോഡ്യൂള്‍ സ്ഥാപിക്കുക എന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി.

ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ നിന്നും ഒരാഴ്ച കൊണ്ട്  ബഹിരാകാശ യാത്രികരായ ടെറി വെര്‍ട്സും വില്‍ മോറും തങ്ങളുടെ മൂന്നാമത്തെ ഉദ്യമത്തിലൂടെ 800 അടി കേബിള്‍, 4 ആന്റിനകള്‍, 3 ലേസര്‍ റിഫ്ലെക്റ്ററുകള്‍ അടങ്ങിയ പുതിയ മോഡ്യൂള്‍ സ്ഥാപിക്കുക എന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. ആദ്യ മണിക്കൂറില്‍ ആന്റിനകള്‍ കൊളുത്തിയ ശേഷമാണ്  ഇവര്‍ ഡാറ്റ, പവര്‍ കേബിളുകള്‍ സ്ഥാപിച്ചത്. ഏഴ് മണിക്കൂറിനുള്ളില്‍ തന്നെ ഉദ്ദേശിച്ച ദൗത്യം പൂര്‍ണ്ണമായി.


 കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്നാം തവണ ഇവര്‍ ഇറങ്ങിയത്. നാസയില്‍ നിന്നുമുള്ള ബഹിരാകാശ യാത്രികര്‍ ഇത്ര കുറഞ്ഞ സമയത്തിനകം ഉദ്ദേശിച്ച കാര്യങ്ങള്‍ ചെയ്യുന്നത് ഇത് ആദ്യമായാണ്. കഴിഞ്ഞ ബുധനാഴ്ച, ടെറിയുടെ ഹെല്‍മറ്റിനകത്ത് ഘനീഭവിക്കപ്പെട്ട വെള്ളം ലീക്ക് ആയതും, ഞായര്‍, വില്‍ മോറിന്‍റെ സ്യൂട്ടിലെ പ്രഷര്‍ സെന്‍സര്‍ പ്രവര്‍ത്തന തകരാറായതും ഒഴിച്ചാല്‍ മറ്റു പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. വില്‍ മോര്‍ അഞ്ചര മാസത്തെ മിഷനു ശേഷം അടുത്ത ആഴ്ച ഭൂമിയിലേക്ക്‌ തിരിക്കും.

 ഉദ്ദേശിച്ച കാര്യം പൂര്‍ത്തിയായെങ്കിലും ഇനി എത്തിച്ചേരുന്ന പുതിയ ഡോക്കിംഗ് പോര്‍ട്ടുമായി ഒരു യാത്രകൂടെ ആവശ്യമായിവരും ഈ സ്പേസ് ദൗത്യം പൂര്‍ണ്ണമാകാന്‍.

Read more

വിസയില്ലാതെ പോകാവുന്ന യൂറോപ്യൻ രാജ്യം; പ്രസവം നടക്കില്ല, മരിച്ചാൽ അടക്കാനും പറ്റില്ല!

വിസയില്ലാതെ പോകാവുന്ന യൂറോപ്യൻ രാജ്യം; പ്രസവം നടക്കില്ല, മരിച്ചാൽ അടക്കാനും പറ്റില്ല!

വിസയില്ലാതെ താമസിക്കാനും ജോലി ചെയ്യാനും കഴിയുന്നൊരു യൂറോപ്യൻ രാജ്യമുണ്ട്. അവിടെ നടക്കാത്ത രണ്ട് കാര്യങ്ങളേ ഉള്ളൂ.. ജനനവും മരണവും. ലോകത്തിന്

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നേരത്തെ എസ്ഐടി രാജീവരെ കസ്റ്റഡിയി

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

ന്യൂ‍ഡൽഹി: ബംഗ്ലദേശ് പ്രിമിയർ ലീഗിൽ നിന്ന് തന്നെ പുറത്താക്കി എന്ന തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണെന്ന് ഇന്ത്യൻ അവതാരകയായ റിധിമ