പതിനായിരം അമേരിക്കന്‍ ഡോളര്‍(ഏകദേശം ആറു ലക്ഷം ഇന്ത്യന്‍ രൂപ) വില വരുന്ന ഈ സ്മാര്‍ട്ട് വാച്ചുകള്‍ കാര്‍ കീ ക്കും ക്രെഡിറ്റ് കാര്‍ഡിനും പകരമാവുമെന്നാണ് ആപ്പിള്‍ എക്‌സിക്യൂട്ടീവ് ടിം കുക്ക് ടെലിഗ്രാഫ് ന് നല്‍കിയ അഭിമുഖത്തില്‍ വ്യതമാക്കിയത് . മാര്‍ച്ച് 9- ന് കാലിഫോര്‍ണിയയില്‍ വെച്ചു നടക്കുന്ന സ്പ്രിംഗ് ഫോര്‍വേഡ് എന്ന പേരിലുള്ള ചടങ്ങില്‍ ഈ സ്മാര്‍ട്ട് വാച്ചുകള്‍ അവതരിപ്പിക്കുമെങ്കിലും ഏപ്രില്‍ മാസത്തോടെ നിങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുമെന്നും വിപണിയില്‍ വന്‍ വിജയമാകുമെന്നും ടിം കുക്ക് കൂട്ടിച്ചേര്‍ക്കുന്നു.
ആപ്പിള്‍ പേയില്‍ ക്രെഡിറ്റ് കാര്‍ഡായും ഉപയോഗിക്കാമെങ്കിലും യൂസര്‍ നെയിം വെരിഫിക്കേഷനുകള്‍ എങ്ങിനെ വാച്ചില്‍ നടക്കുമെന്ന് ടിം കുക്ക് വ്യതമാക്കിയിട്ടില്ല.
ഒരു പ്രത്യേക തരം ഘടനയില്‍ നിര്‍മ്മിചിരിക്കുന്ന ഈ വാച്ചുകള്‍ ഉപഭോക്താക്കളുടെ പ്രവര്‍ത്തനങ്ങളെ അന്‍പത് മില്ലി സക്കന്‍സിനുള്ളില്‍ നിയന്ത്രിക്കുനതും ഇതിന്‍റെ ഒരു പ്രത്യേകതയില്‍ ഒന്നാണ് ഇത് .
വാഹനങ്ങള്‍ ഉയോഗിക്കുമ്പോള്‍ ഐ ഫോണ്‍ കയ്യിലെടുക്കാതെ തന്നെ സംസാരിക്കാനും വോയിസ് മെയിലുകള്‍ കേള്‍ക്കാനും സൗകര്യമുള്ള കാര്‍ പ്ലേ എന്ന പേരിലുള്ള ആപ്പ് ഒരു വര്‍ഷം മുന്‍പ് പുറത്തു വിട്ടിരുന്നു