ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞതും ഭയാനകവുമായ നടപ്പാതയെന്ന് അറിയപ്പെടുന്ന സ്പെയിനിലെ “എല്‍ കാമിനീറ്റോ ദേല്‍ റേ” വീണ്ടും തുറക്കുന്നു.
1999-2000 –ല്‍ അഞ്ച് വിനോദ സഞ്ചാരികള്‍ അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്നു അടച്ചുപൂട്ടിയ നടപ്പാത, മാര്‍ച്ച് 26-ന് സാഹിസിക- വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വീണ്ടും തുറക്കുകയാണ്. സ്പെയിനിലെ മലാഗ പ്രവിശ്യയിലുള്ള ജലവൈദ്യുതി പദ്ധതിയില്‍പ്പെട്ട രണ്ടു വെള്ളച്ചാട്ടങ്ങളിലെക്കുള്ള പ്രവേശനമാര്‍ഗ്ഗമായി 1900-ല്‍ നിര്‍മ്മിച്ചതാണ് 328 അടി ഉയരത്തിലുള്ള ഈ പാത.
5.5 മില്ല്യന്‍ ഡോളറാണ് നടപ്പാതയുടെ അറ്റകുറ്റപ്പണികള്‍ക്കായി സ്പെയിന്‍ ടൂറിസം വകുപ്പ് ചിലവാക്കുന്നത്. മാര്‍ച്ച് 26-ന് വീണ്ടും തുറക്കുന്ന പാതയുടെ പ്രവേശനം ആദ്യത്തെ ആറുമാസത്തേക്ക് സൗജന്യമായിരിക്കും.
“എല്‍ കാമിനീറ്റോ ദേല്‍ റേ” സന്ദര്‍ശിക്കാന്‍ മുന്‍കൂര്‍ ബുക്കിംഗ് ചെയ്യാവുന്നതാണ്: : Caminitodelrey.info