ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും ബാധകമായ ഒരു അശുഭവാര്‍ത്തയുമായി വീണ്ടും നാസയുടെ കണ്ടുപിടുത്തം! പകല്‍ദേവന്‍റെ പ്രകാശ കിരണങ്ങള്‍ക്ക് താല്‍ക്കാലികമായി മങ്ങലേറ്റതായി ശാസ്ത്രഞ്ജന്മാര്‍ കണ്ടെത്തി. സൂര്യോപരിതലത്തില്‍ പത്തു ശതമാനത്തോളം പ്രഭ മങ്ങിയതായതാണ് നിരീക്ഷണങ്ങളില്‍ തെളിഞ്ഞത്. സൂര്യോപതലത്തില്‍ കാണപ്പെട്ട ഏകദേശം 2,852.7 കോടി കിലോമീറ്റര്‍ ചുറ്റളവുള്ള ഒരു ഗര്‍ത്തമാണ് ഇതിനു നിദാനമായി കണക്കാക്കുന്നത്. കഴിഞ്ഞ ജനുവരി ഒന്നിന് നാസ എടുത്ത ചിത്രവും പുറത്തു വന്നിട്ടുണ്ട്.
സൂര്യോപതലത്തില്‍, പൊതുവില്‍ സാന്ദ്രതയും താപവും കുറഞ്ഞ മേഖലകളാണ് സൂര്യഗര്‍ത്തങ്ങള്‍ എന്ന് അറിയപ്പെടുന്നത്. ഇവയുടെ രൂപവും സ്‌ഥാനവും ഒരിക്കലും സ്ഥിരമായിരിക്കുകയില്ല. സൂര്യഗര്‍ത്തങ്ങള്‍ ഇപ്പോള്‍ സൂര്യന്റെ ഉത്തരധ്രുവത്തിലാണ് കൂടുലായി കാണപ്പെട്ടിട്ടുള്ളത്. 1973 ല്‍ നാസയുടെ ഉപഗ്രഹം "സ്‌കൈലാബ്" കണ്ടെത്തിയ ആദ്യത്തെ സൂര്യഗര്‍ത്തം അഞ്ച്‌വര്‍ഷമാണ് സജീവമായി തുടര്‍ന്നത്.
മനുഷ്യന് സൂര്യഗര്‍ത്തങ്ങള്‍ പ്രത്യക്ഷ ഭീഷണിയല്ലെങ്കിലും കൃത്രിമ ഉപഗ്രഹങ്ങള്‍ക്കു ഭീഷണിയായേക്കാവുന്നതാണ് . റേഡിയോ തരംഗങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുള്ള "സൗരക്കാറ്റ്" സൂര്യോപതലതില്‍നിന്നും പ്രവഹിക്കാന്‍ സാധ്യതയുണ്ട്.. ഇത് മനുഷ്യനിര്‍മിത ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. സൗരക്കാറ്റിന്‍റെ വേഗത സെക്കന്‍ഡില്‍ 400 കിലോമീറ്റര്‍ വരെ എത്താം! എന്നാല്‍ നിമ്നമര്‍ദ്ദ ഗര്‍ത്തങ്ങളില്‍നിന്നും പ്രവഹിക്കുന്ന സൗരക്കാറ്റിന്‍റെ വേഗത സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വരെ കൂടിയേക്കാം.