നിങ്ങള്‍ക്കും ഇനി ഡബ്ബിംഗ് ചെയ്യാം. ഡബ് സ്മാഷ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ആണ് സ്മാര്‍ട്ട് ഫോണിലൂടെ ഡബ് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നത്. dubsmash ആപ്പ് ഗൂഗിള്‍ പ്ലേയിലും അപ്പിള്‍ സ്റ്റോറിലും സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
നിങ്ങള്‍ക്കിഷ്ടമുള്ള ശബ്ദം ഡബ് സ്മാഷില്‍ അപ്-ലോഡ് ചെയ്യാനും, അതുപോലെ നിലവിലുള്ള ശബ്ദത്തില്‍ റെക്കാര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാനുമുള്ള സൗകര്യമുണ്ട്. ഇപ്പോള്‍ തന്നെ മലയാള സിനിമയിലെ പ്രശസ്ത ഡയലോഗുകള്‍ എല്ലാം ഡബ് സ്മാഷില്‍ എത്തിക്കഴിഞ്ഞു. ചുരുങ്ങിയ കാലയളവില്‍ 2 കോടിയില്‍ പരം ഉപഭോക്താക്കളാണ് ഡബ് സ്മാഷിനുള്ളത്.
ഫോട്ടോ കമന്‍റോ ?? ഇത് അതുക്കും മേലേ….നിങ്ങള്‍ക്കും ഇനി ഡബ്ബിംഗ് ചെയ്യാം..#dubsmash അപ്പ് മലയാളത്തിലും തരംഗമാകുന്നു..പൂര്‍ണ്ണ വായനയ്ക്ക് : http://goo.gl/YGZKFS
Posted by PravasiExpress on Monday, 20 April 2015