Photo Credit: CNA |
ജുറോങ് ഈസ്റ്റിലെ ഫ്ലാറ്റിലെ, രണ്ടാം നിലയിലുള്ള ബാല്‍ക്കണിയില്‍ കുരുങ്ങിക്കിടന്ന പിഞ്ചു കുഞ്ഞിന്‍റെ രക്ഷകരായി മാറിയ ഇന്ത്യയില്‍ നിന്നുമുള്ള എസ്. ഷണ്‍മുഖനാഥനെയും പി.മുത്തുകുമാറിനേയും സിംഗപ്പൂര്‍ സിവില്‍ ഡിഫന്‍സ് ഫോര്‍സ്, പബ്ലിക് സ്പിരിറ്റെഡ്‌നസ് അവാര്‍ഡ് നല്‍കി ആദരിച്ചു.
ഐ പാഡില്‍ കളിച്ചു കൊണ്ടിരുന്ന മൂന്നു വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയാണ് ഇന്നലെ ബാല്‍ക്കണിയിലെ തുണികള്‍ വിരിച്ചിട്ട കമ്പികള്‍ക്കിടയില്‍ കുരുങ്ങിയത്. ഐ പാഡ് താഴെ വീണപ്പോള്‍ എടുക്കാന്‍ ശ്രമിച്ച കുട്ടിയെ അപകടകരമായ നിലയില്‍ കണ്ട ഷണ്മുഖം ഒന്നും നോക്കാതെ പുറത്തുള്ള കുഴല്‍ വഴി തൂങ്ങി പിടിച്ചു കയറി രക്ഷിക്കുകയായിരുന്നു. കൂടെ മുത്ത് കുമാറും.ഇതേ സമയം മറ്റൊരാള്‍ ഫ്ലാറ്റില്‍ ചെന്ന് വിളിച്ചപ്പോള്‍ ആരും കതകു തുറന്നിരുന്നില്ല. പിന്നീടു എസ് സി ഡി എഫ് എത്തി ഇവരെ സുരക്ഷിതരായി താഴെ ഇറക്കുകയായിരുന്നു. ഷണ്മുഖം നാലും, മുത്തുകുമാര്‍ മൂന്നും, വര്‍ഷമായി സിംഗപൂരില്‍ ജോലി ചെയ്യുന്നു. ഷണ്മുഖം അവാര്‍ഡ് പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞു. കുട്ടിക്ക് മുറിവുകള്‍ ഒന്നും തന്നെയില്ല. ഹോസ്പിറ്റലില്‍ കൊണ്ട് പോകാനും ബന്ധപ്പെട്ടവര്‍ വിസമ്മതിക്കുകയായിരുന്നു. അത് വഴി പോയ ഒരാള്‍ ഇതിന്‍റെ വീഡിയോ പകര്‍ത്തുകയും നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
വീഡിയോ കാണാം:
വീഡിയോ: കുഞ്ഞിനെ രക്ഷിച്ച ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അവാര്‍ഡ് !സിംഗപ്പൂര്‍: ജുറോങ് ഈസ്റ്റിലെ ഫ്ലാറ്റിലെ, രണ്ടാം നിലയിലുള്ള ബാല്‍ക്കണിയില്‍ കുരുങ്ങിക്കിടന്ന പിഞ്ചു കുഞ്ഞിന്‍റെ രക്ഷകരായി മാറിയ ഇന്ത്യയില്‍ നിന്നുമുള്ള എസ്. ഷണ്‍മുഖനാഥനെയും പി.മുത്തുകുമാറിനേയും സിംഗപ്പൂര്‍ സിവില്‍ ഡിഫന്‍സ് ഫോര്‍സ്, പബ്ലിക് സ്പിരിറ്റെഡ്‌നസ് അവാര്‍ഡ് നല്‍കി ആദരിച്ചു. അത് വഴി പോയ ഒരാള്‍ ഇതിന്‍റെ വീഡിയോ പകര്‍ത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയും ചെയ്തു. പൂര്‍ണ്ണ വായനയ്ക്ക്: http://goo.gl/8SllJS
Posted by PravasiExpress on Friday, 24 April 2015