ന്യൂഡല്‍ഹി : മലിന്‍ഡോ എയര്‍ തിരുവനന്തപുരം സര്‍വീസിന് പച്ചക്കൊടി.ജൂലൈ ഒന്ന് മുതല്‍ സര്‍വീസ് തുടങ്ങുവാനാണ് ഡിജിസിഎ അനുവാദം നല്‍കിയിരിക്കുന്നത് .ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമായിരിക്കും സര്‍വീസ് ഉണ്ടായിരിക്കുക .പുതിയ വേനല്‍ക്കാല വിമാന സമയവിവരപട്ടികയിലാണ് ഇപ്രകാരം അറിയിച്ചിരിക്കുന്നത് . ചൊവ്വ ,വ്യാഴം ,ശനി എന്നീ ദിവസങ്ങളില്‍ സര്‍വീസ് നടത്തുവാനുള്ള അപേക്ഷയാണ് മാലിന്‍ഡോ എയര്‍ നല്‍കിയത് .എന്നാല്‍ എന്നുമുതല്‍ സര്‍വീസ് തുടങ്ങുമെന്ന് എയര്‍ലൈന്‍സ് പ്രഖ്യാപിച്ചിട്ടില്ല .ജൂലൈ ഒന്നുമുതല്‍ എപ്പോള്‍ വേണമെങ്കിലും സര്‍വീസ് തുടങ്ങുവാന്‍ മലിന്‍ഡോയ്ക്ക് തടസ്സമില്ല .എന്നാല്‍ -വിമാനലഭ്യതയും ,തിരക്കും പരിഗണിച്ചായിരിക്കും പുതിയ സര്‍വീസുകള്‍ തുടങ്ങുക .രാത്രി 11.10-നു തിരുവനന്തപുരത്ത് ഇറങ്ങുന്ന വിമാനം 11.55-നായിരിക്കും മലേഷ്യയിലേക്ക് യാത്ര തിരിക്കുക .
നിലവില്‍ മലേഷ്യയിലേക്ക് തിരുവനന്തപുരത്തു നിന്ന് സര്‍വീസുകള്‍ ലഭ്യമല്ല .കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമാണ് മലേഷ്യയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ഉള്ളത്.സിംഗപ്പൂരിലേക്കുള്ള സില്‍ക്ക് എയര്‍ മാത്രമാണ് തെക്കന്‍ കേരളത്തിലെ പ്രവാസികളുടെ ഏകആശ്രയം . ഹൈബ്രിഡ് എയര്‍ലൈന്‍ എന്നറിയപ്പെടുന്ന മലിന്‍ഡോ എയറില്‍ താരതമ്യേന മിതമായ നിരക്കും മികച്ച സൌകര്യവുമാണ് ഉള്ളതെന്ന് യാത്രക്കാര്‍ അഭിപ്രായപ്പെടുന്നു .