സിംഗപ്പൂരിലേക്ക് വരുന്ന യാത്രക്കാര്‍ക്കും അടുത്തുതന്നെ വിമാനം ചാംഗി എയര്‍പോര്‍ട്ടില്‍ നിലത്തിറങ്ങുന്നതിനു മുന്‍പ് തന്നെ തങ്ങള്‍ക്കാവശ്യമായ ഡ്യൂട്ടി ഫ്രീ സാധനങ്ങള്‍ വാങ്ങാം! ഇറങ്ങിയ ഉടനെ നേരെപോയി അതാതു കൌണ്ടറുകളില്‍ നിന്നും പായ്ക്ക് ചെയ്തുവെച്ച സാധനങ്ങളും വാങ്ങി വീട്ടിലേക്ക് .
ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടല്‍ ആയ "ഐ ഷോപ്പ് ചാംഗി" യാണ് ഈ സംവിധാനം ഒരുക്കുന്നത്. ഇപ്പോള്‍ ഇത് സിംഗപ്പൂരില്‍നിന്നും പുറം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമേ ലഭ്യമാക്കുന്നുള്ളൂ. ഇതുവഴി കോസ്മെറ്റിക്സ്, പെര്‍ഫ്യുംസ്, വൈന്‍, ആല്‍കഹോള്‍ എന്നിവയടക്കം അറുനൂറോളം സാധനങ്ങളും വാങ്ങുവാന്‍ സാധിക്കും. ഷോപ്പിംഗ് ചെയ്യുന്നവര്‍ക്ക് ഏഴു ശതമാനം ഗുഡ്സ് ആന്‍ഡ് സര്‍വിസ് ടാക്സ് അടക്കം ഓണ്‍ലൈന്‍ വഴി പേമെന്‍റ് ചെയ്യാം.
2013 ല്‍ "ഐ ഷോപ്പ് ചാംഗി" തുടങ്ങിയതില്‍പിന്നെ, ഓണ്‍ലൈന്‍ വില്‍പ്പന നാല്‍പ്പതു ശതമാനത്തോളം വര്‍ധിച്ചതായി ചാംഗി എയര്‍പോര്‍ട്ട്
വക്താവ് അറിയിച്ചു. യാത്രക്കാര്‍ക്ക് ഷോപ്പിംഗ് കൂടുതല്‍ സൌകര്യപ്രദമാക്കുവാന്‍, ഓര്‍ഡര്‍ കട്ട് ഓഫ് ടൈം 24 മണിക്കൂറില്‍ നിന്നും 18
മണിക്കൂര്‍ ആക്കുവാന്‍ പദ്ധതിയുണ്ടെന്നും വക്താവ് തുടര്‍ന്ന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം കോസ്മെറ്റിക്സ്, പെര്‍ഫ്യുംസ്, വൈന്‍,
ആല്‍കഹോള്‍,പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഏകദേശം $900 മില്ല്യണ്‍ ഡോളര്‍ ആയിരുന്നു. ഇത് ചാംഗി എയര്‍ പോര്‍ട്ടിന്റെ മൊത്തം ഷോപ്പിംഗ് ആന്‍ഡ് ഡൈനിങ്ങ് വാര്‍ഷിക അറ്റാദായത്തിന്റെ പകുതിയോളം വരും!