തിരുവനന്തപുരം -മലേഷ്യ വിമാനസര്‍വീസ് ബുക്

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് തിരുവനന്തപുരത്തു നിന്ന് മലേഷ്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് തുടങ്ങുന്നു . ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാനുള്ള സൗകര്യം അല്പം മുന്പു മാലിന്‍ഡോ എയര്‍ വെബ്സൈറ്റില്‍ ലഭ്യമായിട്ടുണ്ട് .തിരുവനന്തപുരം -കൊലാലംപൂര്‍ റിട്ടേണ്‍ ടിക്കറ്റിനു ഏകദേശം 11,000 രൂപയാണ് തുടക്കത

കൊലാലംപൂര്‍ : കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്  തിരുവനന്തപുരത്തു നിന്ന് മലേഷ്യയിലേക്ക് നേരിട്ടുള്ള  വിമാന സര്‍വീസ് തുടങ്ങുന്നു . ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാനുള്ള സൗകര്യം അല്പംമുന്‍പ്  മാലിന്‍ഡോ എയര്‍ വെബ്സൈറ്റില്‍ ലഭ്യമായിട്ടുണ്ട് .തിരുവനന്തപുരം -കൊലാലംപൂര്‍ റിട്ടേണ്‍ ടിക്കറ്റിനു ഏകദേശം 11,000 രൂപയാണ് തുടക്കത്തില്‍ ഈടാക്കുന്നത്.30കി.ഗ്രാം ലഗേജ് ,ഭക്ഷണം,എന്റര്‍ടെയിന്‍മെന്റ്  എന്നിവയുള്‍പ്പെടെയാണ് ഈ ഓഫര്‍ .സിംഗപ്പൂരില്‍ നിന്ന് മലേഷ്യ വഴി തിരുവനന്തപുരത്ത് എത്തുവാന്‍ 255 സിംഗപ്പൂര്‍ ഡോളര്‍ മതിയാകും .

സെപ്റ്റംബര്‍ 23 മുതലുള്ള ബുക്കിംഗാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത് .രാത്രി 8 മണിക്ക് മലേഷ്യയില്‍ നിന്ന് പുറപ്പെട്ടു 9.30-ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സമയക്രമീകരണം .തിരിച്ചുള്ള വിമാനം 10-20-ന് കൊലാലംപൂരിലേക്ക് പുറപ്പെടും .മലേഷ്യയിലെ  ലങ്കാവി ,പെനാന്ഗ് ,സിംഗപ്പൂര്‍ ,തായ് ലാന്ഡ് ,ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് ട്രാന്‍സിറ്റ് സൗകര്യം ലഭ്യമാണ് .മലേഷ്യന്‍ വിസയില്ലാതെ ട്രാന്‍സിറ്റ് ചെയ്യുവാന്‍ സാധിക്കുമെന്നതുകൊണ്ട് കൂടുതല്‍ യാത്രക്കാര്‍ക്ക് സൌകര്യമാകുമെന്നാണ് എയര്‍ലൈന്‍സ്‌ പ്രതീക്ഷിക്കുന്നത് .തുടക്കത്തില്‍  ആഴ്ചയില്‍ നാല് സര്‍വീസ് വരെയാണ് എയര്‍ലൈന്‍സ്‌ ലക്ഷ്യമിടുന്നത് .

നിലവില്‍ മലേഷ്യയിലേക്ക് തിരുവനന്തപുരത്തു നിന്ന് സര്‍വീസുകള്‍ ലഭ്യമായിരുന്നില്ല .എയര്‍ ഏഷ്യ ഈ റൂട്ടിലുള്ള സര്‍വീസ് വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍ത്തലാക്കിയതോടെ പ്രതിസന്ധിയിലായ യാത്രക്കാര്‍ക്ക് ആശ്വാസമാവുകയാണ് പുതിയ സര്‍വീസ് . കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമാണ് മലേഷ്യയിലേക്ക് ഇതിനുമുന്‍പ്  നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ഉണ്ടായിരുന്നത്. ഹൈബ്രിഡ് എയര്‍ലൈന്‍ എന്നറിയപ്പെടുന്ന മലിന്‍ഡോ എയറില്‍ താരതമ്യേന മിതമായ നിരക്കും മികച്ച സൌകര്യവുമാണ് ഉള്ളതെന്ന് യാത്രക്കാര്‍ അഭിപ്രായപ്പെടുന്നു . ഇതുകൂടാതെ കൂടാതെ റണ്‍വെ നവീകരണം കഴിഞ്ഞാല്‍ കോഴിക്കോട്ട് നിന്ന് മലേഷ്യയിലേക്ക് സര്‍വീസ് തുടങ്ങുവാന്‍ എയര്‍ ഏഷ്യ താല്‍പ്പര്യം കാണിച്ചിട്ടുണ്ട് .

Read more

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല; ആവശ്യം ഹൈക്കോടതി തള്ളി

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല; ആവശ്യം ഹൈക്കോടതി തള്ളി

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല. ഇടക്കാല ഉത്തരവിടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. എന്‍ജിഒ യൂണിയന്‍ ഉള്‍പ്പെടെയാണ് ആവശ്

‘വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസിൽ എത്തണം, വേറെ എവിടേയ്ക്കും പോകരുത്’; ടിവികെ സ്ഥാനാർഥികളോട് വിജയ്

‘വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസിൽ എത്തണം, വേറെ എവിടേയ്ക്കും പോകരുത്’; ടിവികെ സ്ഥാനാർഥികളോട് വിജയ്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാർത്ഥികളുടെ പ്രധാന യോഗം വിളിച്ചു. ചെന്നൈ

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്

വിഘ്നേഷ് ശിവന്‍റെ സംവിധാനത്തിൽ അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് ലവ് ഇൻഷുറൻസ് കമ്പനി. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം ലഭി

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

സംസ്ഥാനത്ത് ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡ്‌ഡിങ്ങിൽ വിശദീകരണവുമായി കെഎസ്ഇബി. അധികനാൾ ലോഡ് ഷെഡ്‌ഡിങ് വേണ്ടിവരില്ല. നിലവിൽ കു