വൈക്കം വിജയലക്ഷ്മി, ജി ശ്രീരാം കൂട്ടുകെട്ട് മറ്റൊരു നല്ല ഗാനം "ഓസ്ട്രേലിയ മൈ ഹാര്‍ട്ട്ലാന്‍റ്" (Australia my heartland) എന്ന സിനിമയിലൂടെ മലയാളത്തിനു സമ്മാനിക്കുന്നു. ഓസ്ട്രലിയന്‍ മലയാളികള്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ മെല്‍ബണ്‍, പെര്‍ത്ത്, അഡിലെഡ് തുടങ്ങിയ സ്ഥലത്ത് നിന്നുള്ള നടീ നടന്മാരാണ് അഭിനയിക്കുന്നത്. മലയാള സാഹിത്യ രംഗത്തും അഭിനയ മികവിലും കഴിവ് തെളിയിച്ചവരാണ് സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായും ഓസ്ട്രലിയയില്‍ ഷൂട്ടിങ്ങ് ചെയ്ത സിനിമ പ്രവാസ ജീവിതത്തിലെ നൊമ്പരങ്ങളും ഹാസ്യവും പ്രണയവും പങ്കു വയ്ക്കുന്നു. മലയാള താരങ്ങള്‍ക്കൊപ്പം മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരും സിനിമയില്‍ അഭിനയിക്കുന്നു. ഓസ്ട്രലിയയുടെ സുന്ദരമായ ഭൂപ്രകൃതിയും ബീച്ചുകളും സിനിമയുടെ ആകര്‍ഷണങ്ങളാണ്.
മലയാളത്തിന്റെ മഹാ നടന്‍ ശ്രീനിവാസനാണ് സിനിമയുടെ അവതരണം നിര്‍വഹിച്ചിരിക്കുന്നത്. സിനിമയുടെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ദിലിപ് ജോസ് ആണ്. സിനിമ രംഗത്ത് വളരെയധികം പരിചയമുള്ള inarto media and olive photography ആണ് ക്ര്യു മാനേജ്മെന്റ്.
ഏതാണ്ട് 100 ഓളം നടീനടന്മാര്‍ അണിനിരക്കുന്ന സിനിമയില്‍ അനീഷ് നായര്‍, അഖിലാ ഗോവിന്ദ്, ഷാജി ജേക്കബ്, ടോം തന്നിക്കന്‍, ഹിജാസ്, ഷീന ജോബി, റോബിന്‍ ചാക്കോ, സജി വാറവുകാലയില്‍. സീന റോയ്, ധിയ ബെന്നി, എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു .
അമേരിക്ക, ഓസ്ട്രേലിയ, യുറോപ്പ്, ഗള്‍ഫ് എന്നിവിടങ്ങളിലേയ്ക്ക് കുടിയേറിയ മലയാളികള്‍ സാംസ്കാരിക വൈരുദ്ധ്യങ്ങളുടെ ചുഴികളില്‍ പെട്ട് ജീവിതത്തില്‍ പലപ്പോഴും പകച്ചു നില്‍ക്കേണ്ടി വരുന്നു. പുതു തലമുറ പാശ്ചാത്യ സംസ്കാരത്തിലെയ്ക്ക് വഴി മാറുമ്പോള്‍ പലപ്പോഴും മാതാപിതാക്കള്‍ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുന്നു. പുതിയ സംസ്കാരത്തിന്റെ സ്വാധീനം വലിയവരിലും ക്രമേണ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങളും നിത്യ ജീവിതത്തിലെ സംഭവങ്ങളുമാണ് സിനിമയുടെ വിഷയം
റോയ് കോന്നിക്കന്‍, സുരേഷ് വാസുദേവ്, എബ്ജിന്‍ എബ്രഹാം സോണി അബ്രഹാം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ ഓണത്തിനു റിലീസ് ചെയ്യും
ഓസ്ട്രലിയന്‍ മലയാളി കൂട്ടായ്മയിലൊരു മലയാളം സിനിമ; വൈക്കം വിജയലക്ഷ്മി – ജി ശ്രീരാം പാടിയ ഗാനം റിലീസായി. പൂര്‍ണ്ണ വായനയ്ക്ക് : http://goo.gl/rGB4jzLike fb.com/PravasiExpress for regular news updates
Posted by PravasiExpress on Friday, 26 June 2015