ഇക്കഴിഞ്ഞത് വിവാഹ വാര്‍ത്തകളുടെ ആഴ്ച! ഒന്നാമത്തേത് അമേരിക്കന്‍ സുപ്രീം കോടതി സ്വവര്‍ഗ വിവാഹം നിയമനുസൃതമാക്കിയത്. രണ്ടാമത്തേത് ജപ്പാനില്‍നിന്നും ആദ്യത്തെ റോബോട്ട് കല്യാണത്തിന്‍റെതാണ്. 100 -ല്‍ പരം ആളുകള്‍ പങ്കെടുത്ത ഫ്രോയിസ്, യുകിരിന്‍ എന്നീ പേരുകളുള്ള റോബോട്ടുകളായിരുന്നു വധൂ വരന്മാര്‍. ഒഫീഷ്യലായി പൂര്‍ണ്ണ വിവാഹ ഒരുക്കങ്ങളോടെയായിരുന്നു ചടങ്ങുകള്‍. റോബോട്ടുകളുടെ ബാന്‍റ്, കേക്ക് മുറിക്കല്‍, കൂടാതെ റോബോട്ട് വധൂ വരന്മാര്‍ ചുംബനവും കൈമാറി.
ചരിത്രപ്രധാനമായ വിവാഹത്തിന് സാക്ഷിയാവാന്‍ 81 ഡോളര്‍ ടിക്കറ്റ് എടുത്തായിരുന്നു കാണികളെത്തിയത്. പ്രസിദ്ധ റോബോട്ട് നിര്‍മ്മാതാക്കളായ മേവ ഡെങ്കി കമ്പനിയാണ് വരന്‍ ഫ്രോയിസിനെ തയ്യാറാക്കിയത്. പ്രശസ്ഥ ജാപ്പനീസ് പോപ് ഗായിക യുകി കഷിവാഗിയുടെ രൂപ സാദൃശ്യത്തോടെ വധുവിനെ തയാറാക്കിയത്, മറ്റൊരു പ്രസിദ്ധ കമ്പനിയായ തകയൂകി ടോഡോയാണ്. കോപ്പി റൈറ്റ് കാരണങ്ങളാല്‍ ഈ റോബോട്ടിനെ റോബരിന്‍ എന്ന പേരിലാണ് വിളിച്ചതെന്ന് RT.com പ്രസിദ്ധപ്പെടുത്തി.
വീഡിയോ:
ആദ്യത്തെ റോബോട്ട് കല്യാണം ജപ്പാനില്‍ഇക്കഴിഞ്ഞത് വിവാഹ വാര്‍ത്തകളുടെ ആഴ്ച! ഒന്നാമത്തേത് അമേരിക്കൻ സുപ്രീം കോടതി സ്വവർഗ വിവാഹം നിയമനുസൃതമാക്കിയത്. രണ്ടാമത്തേത് ജപ്പാനില്‍നിന്നും ആദ്യത്തെ റോബോട്ട് കല്യാണത്തിന്‍റെതാണ്…തുടര്‍ന്നു വായിക്കുക: http://goo.gl/iywLCMLike fb.com/PravasiExpressIndia for regular news updates
Posted by PravasiExpress on Sunday, 28 June 2015