സോളാര്‍ വിളക്കുകള്‍ ഇനിമുതല്‍ രാത്രിയിലും ചാര്‍ജ് ചെയ്യാം.

0

 

രാത്രിയിലും സൗരോര്‍ജ്ജം ശേഖരിയ്ക്കാന്‍ കഴിയുന്ന സോളാര്‍ സ്റ്റോറേജ് സെല്‍ ഗവേഷകര്‍ കണ്ടു പിടിച്ചു.

രാത്രിയിലും, മേഘങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ദിനങ്ങളിലും  സൗരോര്‍ജ്ജം സംഭരിക്കാന്‍  കഴിയുകയില്ല എന്നതായിരുന്നു നിലവിലുള്ള സൗരോര്‍ജ്ജ സംഭരണികളുടെ ഒരേയൊരു പോരായ്മ. എങ്കില്‍ ഇപ്പോഴിതാ അര്‍ലിംഗ്ടന്‍, ടെക്സാസ് യൂണിവേഴ്സിറ്റിയിലെ, മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് ടീം ഗവേഷകര്‍ കണ്ടു പിടിച്ചിരിക്കുന്നു, ഇരുട്ടിലും ചാര്‍ജ് ചെയ്യാവുന്ന സൗരോര്‍ജ്ജ സംഭരണ സെല്ലുകള്‍.

ഇതിനായി ഗവേഷകര്‍ രാത്രി നേരങ്ങളില്‍ പോലും ഊര്‍ജ്ജം ശേഖരിക്കാന്‍ കഴിയുന്ന വനേഡിയം ഫോട്ടോ ഇലക്ട്രോകെമിക്കല്‍ ഫ്ലോ സെല്‍ വികസിപ്പിച്ചെടുത്തു. ഈ സെല്‍ ഉപയോഗിക്കുന്നത് വഴി ചെറിയ യൂണിറ്റിനും കൂടുതല്‍ സൗരോര്‍ജ്ജം സംഭരിക്കാന്‍ കഴിയും.

സൂര്യപ്രകാശം ഉപയോഗിച്ച് സൗരോര്‍ജ്ജം സംഭരിക്കുന്ന സാധാരണ രീതിയില്‍ നിന്നും വ്യത്യസ്തമായി ഇരുട്ടിലും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഈ കണ്ടുപിടുത്തം ലോകത്തിനു വലിയൊരു നേട്ടം ആയി തീരാം.

Credit: UT Arlington