ഇന്തോനേഷ്യയിലെ ബാലി വിമാനത്താവളം വീണ്ടും അടച്ചു. കഴിഞ്ഞ വര്‍ഷം സജീവമായ ഈസ്റ്റ് ജാവയിലെ അഗ്നിപര്‍വ്വതം മൌണ്ട് റാവുങ്ങില്‍ നിന്നുള്ള ചാരവും പുകയും കഴിഞ്ഞ ആഴ്ച മുതല്‍ അപകടമായ നിലയില്‍ വീണ്ടും ഉയര്‍ന്നതാണ് വിമാനത്താവളം വീണ്ടും അടയ്ക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയും ഇന്തോനേഷ്യയില്‍ നിന്ന്‍ 300 ഓളം ഫ്ലൈറ്റുകള്‍ ക്യാന്‍സല്‍ ചെയ്തിരുന്നു.
ബാലിക്ക് സമീപം കിഴക്കന്‍ ജാവയിലാണ് 3,332 മീറ്റര്‍ (10,800 അടി) ഉയരത്തിലാണ് മൌണ്ട് റാവുങ്ങ് സ്ഥിതിചെയ്യുന്നത്. പസഫിക് റിങ് ഓഫ് ഫയര്‍ എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് 130 ഓളം സജീവമായ അഗ്നിപര്‍വ്വതങ്ങള്‍ ഉണ്ട്.
സജീവമായ മൌണ്ട് റാവുങ്ങ് അഗ്നിപര്‍വ്വതത്തിന്‍റെ ദൃശ്യം, ക്രെഡിറ്റ്: ആരിസ്
അഗ്നിപര്‍വ്വത സ്ഫോടനം: ഇന്തോനേഷ്യയിലെ ബാലി വിമാനത്താവളം വീണ്ടും അടച്ചുപൂര്‍ണ്ണ വായനയ്ക്ക്: http://goo.gl/DGnsyoLike fb.com/PravasiExpress for regular updates
Posted by PravasiExpress on Sunday, 12 July 2015