കൊച്ചി : അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചി ചെന്നൈയെ കടത്തിവെട്ടി രാജ്യത്ത് മൂന്നാമതെത്തി .അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത് നിന്നിരുന്ന കൊച്ചി എയര്‍പോര്‍ട്ട് കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയതോടെയാണ് ചെന്നൈ പിന്നിലായത് .ഇന്ത്യയിലെ മെട്രോ നഗരങ്ങളായ ചെന്നൈ ,ബംഗളൂര്‍ ,കൊല്‍ക്കത്ത ,ഹൈദരബാദ് എന്നിവിടങ്ങളിലെ എയര്‍പോര്‍ട്ടുകളെല്ലാം അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ കൊച്ചിയുടെ പിന്നിലാണ് .മുംബൈ ,ഡല്‍ഹി എന്നീ വിമാനത്താവളങ്ങളാണ് കൊച്ചിയ്ക്ക് മുന്നിലുള്ളത് .
കേരളത്തിലെ മൂന്ന് എയര്‍പോര്‍ട്ടുകളും ആദ്യ പത്തു സ്ഥാനങ്ങളിലുണ്ട് .വ്യോമയാന രംഗത്ത് കേരളം വന്‍ കുതിച്ചു ചാട്ടത്തിനു ഒരുങ്ങുന്നതിന്റെ സൂചനയാണ് പുതിയ കണക്കുകള്‍ .അതുകൊണ്ട് സ്വന്തമായൊരു വിമാന കമ്പനി എന്ന നിര്‍ദേശത്തിനു കൂടുതല്‍ പ്രധാന്യമുണ്ടാകുകയാണിപ്പോള്‍.കണ്ണൂര്‍ എയര്‍പോര്‍ട്ട് ഈ വര്‍ഷം തന്നെ കമ്മിഷന്‍ ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിച്ചു വളരുന്നു.ഇതോടെ 600 കി.മീ ദൂരത്തില്‍ 4 എയര്‍പോര്‍ട്ടുകള്‍ എന്ന അത്യപൂര്‍വ അന്ഗീകാരത്തിന് കേരളത്തിന് ലഭിക്കും .