ഏറ്റവും സത്യസന്ധമായ പ്രണയ കഥയിലെ കണ്മണി, !
ലക്ഷ്മിയെ ഓര്‍മ്മയില്ലേ? പതിനഞ്ചു വയസ്സുള്ളപ്പോള്‍ 32 വയസ്സുള്ളയാളിന്‍റെ പ്രണയം നിരസിച്ചതിന്‍റെ പേരില്‍ ആസിഡ് ആക്രമണത്തിന് ഇരയാകേണ്ടി വന്ന ഒരു പാവം പെണ്‍കുട്ടി.

പിഹു, ലക്ഷ്മിയുടെ പൊന്നു മകള്‍..ലക്ഷ്മിയെ ഓര്‍മ്മയില്ലേ? പതിനഞ്ചു വയസ്സുള്ളപ്പോള്‍ 32 വയസ്സുള്ളയാളിന്‍റെ പ്രണയം നിരസിച്ചതിന്‍റെ പേരില്‍ ആസിഡ് ആക്രമണത്തിന് ഇരയാകേണ്ടി വന്ന ഒരു പാവം പെണ്‍കുട്ടി. മനോ ധൈര്യവും, ശക്തിയും കൈവിടാതെ ജീവിതത്തോട് പൊരുതി ജീവിക്കുന്നവള്‍. ഇപ്പോള്‍ ലക്ഷ്മിയ്ക്ക് ഒരു തുണയുണ്ട് അലോക്.
ലക്ഷ്മിയുടെ മനസ്സിന്റെ സൗന്ദര്യത്തെ ഇഷ്ടപ്പെട്ടു, എല്ലാ ധൈര്യവും കൊടുത്തു കൂടെ നില്‍ക്കുന്നയാള്‍. സ്റ്റോപ്പ് ആസിഡ് അറ്റാക്ക് സംഘടനയിലെ പ്രധാന വ്യക്തിയാണ് ലക്ഷ്മി. സംഘടനയിലെ തന്നെ പ്രവര്‍ത്തകനാണ് അലോക്. വിവാഹം എന്ന ചടങ്ങില്ലാതെ തന്നെ പ്രണയിച്ചു കഴിയുകയാണിവര്‍. കഴിഞ്ഞ മാര്‍ച്ചിലാണ് ഇവര്‍ക്ക് ഒരു കുഞ്ഞു ജനിച്ചത്. ഇപ്പോഴാണ് കുഞ്ഞിനെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുന്നത്.
ഇടയ്ക്കിടെ തൊലിപ്പുറത്ത് ഇന്‍ഫെക്ഷന്‍ വരുന്നതും, മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളാണ്.എല്ലാത്തിനും താങ്ങായ് ധൈര്യമായ് അലോക് ഉണ്ട് ലക്ഷ്മിക്കൊപ്പം, ഇപ്പോള്‍ ഈ സുന്ദരിക്കുട്ടിയും.