ഏഷ്യയിലെ ഏറ്റവും വലിയ വൈല്‍ഡ്‌ ലൈഫ് ആര്‍ട്ട്‌ എക്സിബിഷന്‍ സിംഗപ്പൂരില്‍.

0

വഴിയോരം വന്യമാക്കി ഏഷ്യയിലെ ഏറ്റവും വലിയ വൈല്‍ഡ്‌ ലൈഫ് ആര്‍ട്ട്‌ എക്സിബിഷന്‍ സിംഗപ്പൂരില്‍ നടക്കുന്നു. കാടിന്‍റെ വന്യതയില്‍ നിറയുന്ന സൗന്ദര്യ  താരങ്ങളെ  നിറങ്ങളില്‍ ചാലിച്ച് ക്യാന്‍വാസ് കൂട്ടില്‍ അരികില്‍ എത്തിക്കുകയാണ് ചിത്രകാരന്മാര്‍. മണ്ഡല ഫൈന്‍ ആര്‍ട്ട് ഗാലറി വൈല്‍ഡ്‌ ലൈഫ് കണ്സര്‍വേഷന്‍ എന്ന ആശയത്തില്‍ ഊന്നി ഒരുക്കുന്ന വൈല്‍ഡ്‌ ലൈഫ് ആര്‍ട്ട്‌ എക്സിബിഷന്‍ പതിനഞ്ചോളം രാജ്യങ്ങളിലെ 36  ചിത്രകാരന്മാരുടെ രചനകള്‍ അണിനിരത്തുന്നു. നവംബര്‍ 6 നു തുടെങ്ങിയ പ്രദര്‍ശനം നവംബര്‍ 15 വരെ നീണ്ടു നില്‍ക്കും.

യു സ്, യു കെ, ഹോളണ്ട്, ഫ്രാന്‍സ്, ഇറ്റലി, സൗത്ത് ആഫ്രിക്ക, ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ മലേഷ്യ ഇന്തോനേഷ്യ ശ്രീലങ്ക  തുടെങ്ങിയ രാജ്യങ്ങളിലെ ആര്ടിസ്ടുകളുടെ പെയിന്റിംഗ്, ഡ്രോയിംഗ്, ശില്പങ്ങള്‍ എന്നിവ ആര്‍ട്ട്‌ എക്സിബിഷനില്‍ ഉണ്ടാവും. സിംഗപ്പൂരില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പ്രദര്‍ശനം നടക്കുന്നത്. സിംഗപ്പുരിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ്‌ സ്ട്രീറ്റ്   ആയ ഓര്‍ചട് റോഡിലെ ഓര്‍ചട് ഗേറ്റ് വെ , ലിങ്ക് വെ – ദ ട്യുബ്  ആണ് വേദി . സോമര്‍സെറ്റ്‌ എം ആര്‍ ടിയില്‍ നിന്നും ഇവിടെ  എത്താനും ആവും. ദ ട്യുബ്  മൂന്നാം നിലയില്‍ ആണ്. പ്രദര്‍ശനം രണ്ടും മൂന്നും ബി1, ബി   2 എന്നിവിടങ്ങളില്‍ ഒരുക്കിയിരിക്കുന്നു.

ഏഷ്യന്‍ ജിയോഗ്രാഫിക് , നാഷണല്‍ ജിയോഗ്രാഫിക് , സിംഗപ്പൂര്‍ ടുറിസം ബോര്‍ഡ്‌ എന്നിവര്‍ ആണ് മുഖ്യ പങ്കാളികള്‍. വൈല്‍ഡ്‌ ലൈഫ് ആസ്പദമായ  ഇരുനൂറോളം റിയല്‍ ലൈഫ് ചിത്രങ്ങള്‍  പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജര്‍മ്മന്‍ ആര്‍ടിസ്റ്റ് യുറ്റെ ബര്റെല്സ്, ശ്രീലങ്കയുടെ സഞ്ജീവനി വിജയ്‌വര്ധനെ, ഇറ്റാലിയന്‍ ചിത്രകാരന്‍ സ്റ്റെഫാനോ സഗാഗ്ലിയ, നെതെര്‍ലാന്‍ഡ്‌ ചിത്രകാരന്‍ ലിയോ വാന്‍ ടെര്‍ ലിന്ടെന്‍ തുടെങ്ങി നിരവധി ചിത്രകാരന്മാരും , ശില്പികളും , ഫോട്ടോഗ്രാഫെര്‍ മാരും ഇതില്‍ പങ്കെടുക്കുന്നു.  ചിത്ര, ഫോട്ടോ, ശില്പ പ്രദര്‍ശനമായാണ് ഇത് നടക്കുന്നത്.

WWF , ഷാര്‍ക്ക്‌ സേവേഴ്സ് എന്നീ സംഘടനകളും  ഒഫീഷ്യല്‍ പാര്‍ട്ണര്‍സ് ആണ്. ഈ സംഘടനകളുടെ വിവിധ പ്രൊജക്റ്റ്‌കള്‍ക്കായി 100,000 ഡോളര്‍ സമാഹരിക്കുക എന്നതും ഇതിന്‍റെ ലക്ഷ്യത്തില്‍ പെടുന്നു.   

സിംഗപ്പുര്‍ മലയാളിയായ സജീവ്‌ കുമാരിന്റെയും  ഇന്ത്യക്കാരായ ആര്‍ട്ടിസ്റ്റ് കളുടെയും നിരവധി ചിത്രങ്ങള്‍ പ്രദര്‍ശത്തിന്‍റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നു.
പ്രവേശനം സൗജന്യമാണ്, നവംബര്‍ 15  വരെ പ്രദര്‍ശനം ഉണ്ടായിരിക്കും.

WHERE: The Tube linkway and 02-15 Orchard Gateway, 277 Orchard Road
MRT: Somerset
WHEN: Till Nov 15, 10.30am to 10.30pm daily
ADMISSION: Free
INFO: Call 8511-5039