നവാഗതനായ ജയന്‍ വെണ്ണേരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം “മചുക” യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സസ്പെന്‍സുകളെ മറച്ചുവെക്കാന്‍ കെല്‍പ്പുള്ള ഡിസംബറിലെ മഞ്ഞുകാലത്തിന്‍റെ പശ്ചാത്തലത്തില്‍ മൂന്നാറിലാണ് മചുക ചിത്രീകരിച്ചിരിക്കുന്നത്.
മഞ്ഞ ചുവപ്പ് കറുപ്പ് എന്നീ നിറങ്ങളുടെ ചുരുക്കെഴുത്താണ് മചുക. മഞ്ഞ പ്രണയത്തിന്‍റെയും, ചുവപ്പ് പ്രതികാരത്തിന്‍റെയും കറുപ്പ് മരണത്തിന്‍റെയും നിറങ്ങളായാണ് പ്രതിനിധീകരിച്ചിരിക്കുന്നത്. റിട്ടയേര്‍ഡ് എസ് പി അലക്സാണ്ടര്‍ കോശിയെ ഇന്റര്‍വ്യൂ ചെയ്യാനാണ് നിവേദിത ഹരന്‍ എന്ന ജേര്‍ണലിസ്റ്റ് അദ്ദേഹത്തിന്റെ മൂന്നാറിലെ വസതിയില്‍ എത്തുന്നത്. എസ് പിയുടെ അഭാവത്തില്‍ അവിറടെ താമസിക്കേണ്ടിവരുന്ന വരുന്ന നിവേദിത അവിടെവെച്ച് മറ്റൊരാളെ പരിചയപ്പെടുന്നു. മദ്രാസ് ഹൈക്കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ അരവഴകന്‍ ആയിരുന്നു അയാള്‍. വളരെപ്പെട്ടെന്നു സുഹൃത്തുക്കളാകുന്ന ഇരുവരുടെയും ജീവിതത്തിലെ ആകാംക്ഷ നിറഞ്ഞ 12 മണിക്കൂറുകളാണ് ചിത്രത്തിലൂടെ പറയുന്നത്.
എസ്.പി അലക്സാണ്ടര്‍ കോശിയായി പ്രതാപ് പോത്തനും, പ്രോസിക്യുട്ടര്‍ അരവഴകനെ പശുപതിയും, നിവേദിത ഹരനെ ജനനി അയ്യരും അവതരിപ്പിക്കുന്നു. മാണിക്കോത്ത് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ രാജേഷ് കുളിര്‍മ്മയാണ്ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത സംവിധാനം ഗോപീ സുന്ദര്‍, ഗാനരചന ഹരി നാരായണന്‍, ഛായഗ്രഹണം ജോമോന്‍ തോമസ്, എഡിറ്റിംഗ് വിജയ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ റാം മനോഹര്‍
തികച്ചും വ്യത്യസ്ത വര്‍ണ്ണക്കാഴ്ച്ചകളൊരുക്കുന്ന സസ്പന്‍സ് ത്രില്ലര്‍ മചുക ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തും.
മചുക ട്രെയിലര്‍: