ഫേസ്ബുക്ക് ഫ്രീ ബേസിക്സിനും, എയര്‍ടെല്‍ Œ

ഡേറ്റ ഉപയോഗത്തിന്‍റെ സ്വഭാവമനുസരിച്ച് നിശ്ചിത ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകള്‍ ഈടക്കാനുള്ള നീക്കത്തിന് ഒടുവില്‍ ട്രായ് തടയിടുന്നു. നിലവിലുള്ള ഇന്‍റര്‍നെറ്റ് നിഷ്പക്ഷത അഥവാ നെറ്റ് ന്യൂട്രാലിറ്റി നിലനിര്‍ത്തണം എന്ന ആവശ്യം ശക്തമായിരിക്കെയാണ് ട്രായ് ഈ അനുകൂല നിലപാട് സ്വീകരിച്ചത്.

ഡേറ്റ ഉപയോഗത്തിന്‍റെ സ്വഭാവമനുസരിച്ച് നിശ്ചിത ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകള്‍ ഈടക്കാനുള്ള നീക്കത്തിന് ഒടുവില്‍ ട്രായ് തടയിടുന്നു. നിലവിലുള്ള ഇന്‍റര്‍നെറ്റ് നിഷ്പക്ഷത അഥവാ നെറ്റ് ന്യൂട്രാലിറ്റി നിലനിര്‍ത്തണം എന്ന ആവശ്യം ശക്തമായിരിക്കെയാണ് ട്രായ് ഈ അനുകൂല നിലപാട് സ്വീകരിച്ചത്. ഫേസ്ബുക്ക് ഫ്രീ ബേസിക്സ്‌, എയര്‍ടെല്‍ സീറോ എന്നീ സേവനങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന പ്രതിഷേധാഗ്നി ഇതോടെ കെട്ടടടങ്ങും എന്ന് പ്രതീക്ഷിക്കാം.

 ഒരു ആഴ്ച്ചക്കുഉള്ളില്‍ ഇതു സംബധിച്ച ഉത്തരവ് ഉണ്ടാകും എന്ന് അറിയുന്നു. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ സേവനങ്ങള്‍ക്കു മാത്രം നല്‍കുന്ന ഡേറ്റാ പാക്കുകള്‍ക്ക് ഇതു തിരച്ചടിയാകും. ഫേസ്ബുക്ക് ഫ്രീ ബേസിക്സ്‌ നെറ്റ് സമത്വത്തിനു ഭീഷണി ആകുന്നു എന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നു ട്രായ് അഭിപ്രായശേഖരണം നടത്തിയിരുന്നു. തുടര്‍ന്നാണ് ഈ തീരുമാനം ട്രായ് സ്വീകരിച്ചതെന്നാണ് അനുമാനം. നിലവില്‍ ഗവണ്മെന്‍റുമായുള്ള കരാര്‍  പ്രകാരം മാത്രമേ തല്‍കാലം ടെലികോം കമ്പനികള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയൂ. ഇതുപ്രകാരം ഇടതടവില്ലാത്ത ഇന്‍റര്‍നെറ്റ് ലഭ്യത എന്ന വാഗ്ദാനം പാലിക്കണം. ഫേസ്ബുക്ക്, എയര്‍ടെല്‍ കാംപെയിനുകള്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും.

 സുക്കര്‍ബര്‍ഗിന്‍റെ ഇന്‍റര്‍നെറ്റ്.ഓര്‍ഗും, എയര്‍ടെല്‍ സീറോയുമാണ് ഇന്ത്യയില്‍ സീറോ റേറ്റിങ് സംവിധാനം അവതിപ്പിച്ചിട്ടുള്ളത്. ഇതിനു കീഴില്‍ ഒരു വിഭാഗം സൈറ്റുകള്‍ സൗജന്യമായി ലഭിക്കും. സൗജന്യമായി ലഭിക്കുന്ന സൈറ്റുകളുടെ പണം സൈറ്റുകള്‍ നേരിട്ട് സേവനദാതാക്കള്‍ക്ക് നല്‍കും. എന്നാല്‍ പെയ്ഡ് സൈറ്റുകളുടെ പണം ഉപയോക്താക്കള്‍ നല്‍കേണ്ടി വരും. അതുകൊണ്ടു തന്നെ പ്രത്യക്ഷത്തില്‍ സൗജന്യ സേവനമെന്ന് തോന്നിപ്പിക്കുമെങ്കിലും പിന്നില്‍ ചൂഷണം ഒളിപ്പിച്ചുവെച്ച കെണിയാണ് സീറോ റേറ്റിങ്. വെബ്‌സൈറ്റുകളില്‍ നിന്ന് പണം ഈടാക്കി ആ സൈറ്റുകള്‍ സൗജന്യമായി നല്‍കി പ്രമോട്ട് ചെയ്യുകയെന്ന ലക്ഷ്യവും സീറോ റേറ്റിങ്ങിന് പിന്നിലുണ്ട്. ഒപ്പം സൗജന്യ സൈറ്റുകളുടെ വേഗത കുറച്ചും, പെയ്ഡ് സൈറ്റുകളുടെ വേഗത കൂട്ടിയും ഉപയോക്താക്കളുടെ കീശ കാലിയാക്കാനും സീറോ റേറ്റിങ് കാരണമാകും. സൗജന്യ സൈറ്റുകള്‍ വഴി പെയ്ഡ് സൈറ്റുകളിലേക്ക് ആകര്‍ഷിച്ച് ഉപയോക്താവിനെ വഞ്ചികുകയാണ് സീറോറേറ്റിങ് എന്നും വിമര്‍ശനം ഉണ്ട് .

 നെറ്റ് ന്യൂട്രാലിറ്റിക്കായുള്ള പരസ്യ കാമ്പയിന് വലിയ തോതില്‍ ഇന്ത്യയില്‍ പ്രചാരം ലഭിച്ചിരുന്നു. ഇന്ത്യയില്‍ റിലയന്‍സ് കമ്മ്യൂണിക്കഷന്‍ മാത്രം ആണ് ഫേസ്ബുക്ക് ഫ്രീ ബേസിക്സ്‌ പ്ലാറ്റ്ഫോമുമായി  സഹകരിക്കുന്നത്.

Read more

രാജ്യത്തെത്തുന്ന ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കായി അൽട്രോസ്; വീണ്ടും നേട്ടം കൊയത് ടാറ്റ

രാജ്യത്തെത്തുന്ന ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കായി അൽട്രോസ്; വീണ്ടും നേട്ടം കൊയത് ടാറ്റ

ഭാരത് എന്‍ക്യാപ്പില്‍ ഫൈവ് സ്റ്റാര്‍ നേട്ടവുമായി ടാറ്റ അല്‍ട്രോസിന്റെ പുതിയ പതിപ്പ്. രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തുന്ന ഏറ്റവു

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ എയർഫോഴ്‌സ് നിയമങ്ങൾ പ്രകാരം രണ്ടാനമ്മയെ യഥാർഥ അമ്മയായി കണക്കാക്കാൻ കഴിയില്ലെന്നും, അതിനാൽ കുടുംബ പെൻഷനു പരിഗണിക്കാനാവില്

ബോളിവുഡിലെ ഏറ്റവും ചെലവേറിയ സിനിമ, നായികയാവാൻ സിഡ്നി സ്വീനിക്ക് വാ​ഗ്ദാനം ചെയ്തത് 530 കോടി രൂപ !

ബോളിവുഡിലെ ഏറ്റവും ചെലവേറിയ സിനിമ, നായികയാവാൻ സിഡ്നി സ്വീനിക്ക് വാ​ഗ്ദാനം ചെയ്തത് 530 കോടി രൂപ !

ഹോളിവുഡ് താരം സിഡ്നി സ്വീനി ബോളിവുഡിന്റെ ഭാ ഗമാകാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രത്തി